ഗാസയില്‍ വീണ്ടും ഇസ്രയേലിന്റെ കൂട്ടകുരുതി , 72 മരണം; ഹമാസ് പുതിയ ആവശ്യങ്ങളില്‍ നിന്ന് പിന്‍മാറും വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപനമില്ലെന്ന് ഇസ്രയേല്‍


വെടിനിർത്തൽ പ്രഖ്യാപനം നടപ്പാക്കാനിരിക്കെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 72 പേര്‍ കൊല്ല പ്പെട്ടെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപനങ്ങള്‍ അന്തിമഘട്ട ത്തോട് അടുക്കുന്ന സാഹചര്യത്തിലാണ് ഇസ്രയേലിന്‍റെ പുതിയ ആക്രമണങ്ങള്‍. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്‍റെ അവസാന മണിക്കൂറുകളില്‍ തങ്ങളുടെ കരുത്ത് വെളിവാക്കാന്‍ ഇരുഭാഗത്ത് നിന്നും കടുത്ത ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

അതിനിടെ ഹമാസ് അവസാന നിമിഷം ഉണ്ടാക്കിയിട്ടുള്ള പ്രശ്‌നങ്ങളിൽ നിന്ന് പിന്തിരിയും വരെ തന്‍റെ മന്ത്രിസഭ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ച മിന്‍ നെതന്യാഹു രംഗത്തെത്തി. ഹമാസ് അവസാന നിമിഷം വീണ്ടും ചില വിട്ടുവീഴ്‌ചകള്‍ക്ക് വേണ്ടി കടുംപിടുത്തം പിടിക്കുന്നുവെന്നും ഇസ്രയേല്‍ ആരോപിച്ചു. എന്നാല്‍ കൂടുതല്‍ വിശദീകരണം ഇസ്രയേ ലിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇന്ന് ഇസ്രയേല്‍ മന്ത്രിസഭ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കു മെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

കഴിഞ്ഞ ദിവസം ഉച്ച വരെ വിവിധ ആശുപത്രികളിലെത്തിച്ചത് 48 മൃതദേഹങ്ങളാണെന്ന് ഗാസ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. മരിച്ചതില്‍ പകുതിയും സ്‌ത്രീകളും കുഞ്ഞുങ്ങളുമാണെന്ന് മന്ത്രാലയത്തിന്‍റെ രജിസ്ട്രേഷന്‍ വിഭാഗം തലവന്‍ സഹേര്‍ അല്‍ വഹേദി അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.

അടുത്ത ആറാഴ്‌ചയ്ക്കകം 33 ബന്ദികളെ വിട്ടയക്കാനാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം കഴിഞ്ഞ ദിവസം ധാരണയിലെത്തിയത്. ശേഷിക്കുന്ന പുരുഷ സൈനികരടക്കമുള്ളവരെ രണ്ടാംഘട്ടത്തില്‍ വിട്ടയക്കാമെന്നും ആദ്യഘട്ട ചര്‍ച്ചകളില്‍ ധാരണ ആയിരുന്നു. അതേസമയം അവശേഷിക്കുന്ന ബന്ദികളെ വെടിനിര്‍ത്തല്‍ നിലനില്‍ക്കാതെയും ഇസ്രയേല്‍ പൂര്‍ണമായും പിന്‍വാങ്ങാതെയും വിട്ടയക്കില്ലെന്നാണ് ഹമാസിന്‍റെ നിലപാട്.

ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിൽ ഇതുവരെ 46000 ത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിലേറെയും സ്‌ത്രീകളും കുട്ടികളുമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം മരിച്ചവരില്‍ എത്ര ഭീകരരുണ്ടെന്ന് വ്യക്തമല്ല.

ഇതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായും പ്രസിഡന്‍റ് ജോ ബൈഡനുമായും ചർച്ച നടത്തി. ചർച്ചയ്ക്കിടെ ബന്ദികളെ മോചിപ്പിക്കാൻ സഹായിച്ചതിന് നെതന്യാഹു അവരോട് നന്ദി പറഞ്ഞു. മാത്രമല്ല തങ്ങളുടെ എല്ലാ ബന്ദികളെയും മോചി പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം ഗാസ തീവ്രവാദത്തിന്‍റെ ഒരു പറുദീസയായി മാറു ന്നില്ലെന്ന് ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകിയതിന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ അദ്ദേഹം പ്രശംസിച്ചു. പ്രശ്‌നങ്ങളെ കുറിച്ച് ചർച്ച ചെയ്യാനും അവ പരിഹരിക്കുന്നതിനും ഉടൻ തന്നെ വാഷിങ്‌ടണിൽ കൂടിക്കാഴ്‌ച നടത്താൻ ഇരുനേതാക്കളും തീരുമാനിച്ചു.


Read Previous

നീറ്റ് യുജി പരീക്ഷ ഓഫ്‌ലൈൻ മോഡിൽ തന്നെ തുടരും; പരീക്ഷ ഒറ്റ ഷിഫ്‌റ്റിൽ നടത്തുമെന്ന് എൻടിഎ

Read Next

ബംഗ്ലാദേശ് യുവതിയും ആൺ സുഹൃത്തും പെരുമ്പാവൂരിൽ നിന്ന് പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »