ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെഹ്റാൻ: ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തില്‍ ഇസ്രയേ ലിന് ഇറാന്റെ മുന്നറിയിപ്പ്. ഹനിയയുടെ മരണത്തില്‍ ഇസ്രയേലിനെ ശിക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി അറിയിച്ചു. കുറ്റവാളികളും ഭീകരരുമായ സയണിസ്റ്റ് ഭരണകൂടം സ്വയം ശിക്ഷിക്കാന്‍ നിലമൊരുക്കുകയാണ് ഈ കൊലപാതകത്തിലൂടെ ചെയ്‌തിരിക്കുന്നതെന്നും ഖമേനി ചൂണ്ടിക്കാട്ടി.

ഇസ്രയേലിനെതിരെ ശക്തമായ ആക്രമണം നടത്താൻ സൈന്യത്തിലേയും റെവല്യൂ ഷണറി ഗാർഡുകളിലേയും കമാൻഡർമാരെ ഖമേനി ചുമതലപ്പെടുത്തിയതായും സൂചനയുണ്ട്. ഹനിയയുടെ മരണത്തിൽ നേരിട്ട് തിരിച്ചടിക്കണമെന്നാണ് ഖമേനി നിർദേശിച്ചിട്ടുള്ളത്. ഇറാനിൽ ഹനിയയുടെ കൊലപാതകം നടന്നത് അംഗീകരിക്കാനാ കില്ലെന്നും ആ രക്തത്തിന് പകരം ചോദിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ഖമേനി പറഞ്ഞു.
ഹനിയ കൊല്ലപ്പെട്ട വാർത്ത ഇറാൻ ആണ് ആദ്യം പുറത്ത് വിട്ടത്. പിന്നാലെ ചേർന്ന ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ യോഗത്തിലാണ് ഇസ്രയേലിനെ ആക്രമിക്കാൻ ഖമേനി ഉത്തരവിട്ടത്. ഹനിയയുടെ കൊലപാതകത്തിന് പിന്നാൽ ഇസ്ര യേൽ ആണെന്നാണ് ഇറാന്റെയും ഹമാസിന്റെയും ആരോപണം. എന്നാൽ ഇസ്രയേൽ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഒക്ടോബർ ഏഴിനുണ്ടായ ആക്രമണത്തിന് പിന്നാലെ ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ത്തിന് ടെഹ്‌റാനിൽ എത്തിയപ്പോഴാണ് ഹനിയ കൊല്ലപ്പെട്ടത്. തങ്ങളുടെ സൈനിക കമാൻഡർമാരെ കൊലപ്പെടുത്തിയതിന് പകരമായി ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ സൈനിക ഉദ്യോഗസ്ഥരും പറയുന്നു. ഇറാൻ സായുധ സേനയുടെ കമാൻഡർ ഇൻ ചീഫ് കൂടിയാണ് ഖമേനി.
