ഗാസയ്ക്കും ലബനാനുമെതിരായ ഇസ്രായേല്‍ ആക്രമണം; ഇസ്ലാമിക് – അറബ് ഉച്ചകോടി വിളിച്ച് സൗദിഅറേബ്യ


ഫയല്‍ ചിത്രം

റിയാദ്: പലസ്തീൻ പ്രദേശങ്ങളിലും ലെബനനിലും ഇസ്രായേൽ നടത്തുന്ന ആക്രമണ ങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സൗദി അറേബ്യ നവംബര്‍ 11ന് അറബ് – ഇസ്ലാമിക് ഉച്ചകോടി സംഘടിപ്പിക്കും. കഴിഞ്ഞ വര്‍ഷം ഇതേ തീയതിയില്‍ റിയാദില്‍ നടന്ന അറബ് – ഇസ്ലാമിക് സംയുക്ത ഉച്ചകോടിയുടെ തുടര്‍ച്ചയായാണിത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാര ന്റെയും നിര്‍ദേശപ്രകാരമാണ് ഉച്ചകോടി പ്രഖ്യാപിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ആഗോള സഖ്യത്തിന്റെ ആദ്യ യോഗത്തിന് സൗദി അറേബ്യ കഴിഞ്ഞ ദിവസം ആതിഥേയത്വം വഹിച്ചിരുന്നു. അതിനു പിന്നാലെയാണ് ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി അറബ് – മുസ്ലിം രാജ്യങ്ങളുടെ സമ്മേളനം സംഘടിപ്പിക്കാനുള്ള പ്രഖ്യാപനവുമായി സൗദി രംഗത്തെത്തിയിരി ക്കുന്നത്.

ബുധനാഴ്ച റിയാദില്‍ നടന്ന പലസ്തീൻ രാഷ്ട്രത്തിനു വേണ്ടിയുള്ള ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്ത സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പലസ്തീന്‍ സ്വാതന്ത്ര്യത്തിനും ‘അവരുടെ സ്വന്തം വിധി നിര്‍ണയിക്കാനുള്ള അവകാശത്തിനും അധിനിവേശം അവസാനിപ്പിക്കാനുമുള്ള പലസ്തീന്‍ ജനതയുടെ ശ്രമങ്ങള്‍ക്കുമുള്ള സൗദിയുടെ പിന്തുണ ആവര്‍ത്തിച്ചു. പലസ്തീനിലും ലെബനനിലും ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ മേഖലയില്‍ മാത്രമല്ല ആഗോള തലത്തിലും വലിയ പ്രതിസന്ധിക്ക് കാരണമാവുമെന്നും ഇസ്രായേല്‍ നടത്തുന്ന കുറ്റകൃത്യങ്ങളും നിയമ ലംഘനങ്ങളും അവസാനിപ്പിക്കാന്‍ ഉറച്ചതും ഉടനടിയുള്ളതുമായ നിലപാട് സ്വീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു

മേഖലയില്‍ സുരക്ഷയും സുസ്ഥിരതയും പുനഃസ്ഥാപിക്കാനും സമാധാനം നിലനി ര്‍ത്തുന്നതിനുമുള്ള പോംവഴി പലസ്തീന്‍ പ്രശ്‌നത്തില്‍ ദ്വിരാഷ്ട്ര പരിഹാരം കണ്ടെ ത്തുക എന്നുള്ളതാണ്. അതിനുള്ള സംയുക്ത ശ്രമങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇസ്രയേ ലിലും അധിനിവേശ കിഴക്കന്‍ ജറുസലേമിലും പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഇസ്രായേല്‍ പാര്‍ലമെന്റിന്റെ തീരുമാനത്തെയും സൗദി അധികൃതര്‍ അപലപിച്ചു.

ഐക്യരാഷ്ട്രസഭയുടെ ഏജന്‍സികളെയും അതിന്റെ ദുരിതാശ്വാസ സംഘടനകളെ യും രാഷ്ട്രീയമായും സൈനികമായും ലക്ഷ്യമിടുന്ന ഇസ്രായേല്‍ അധിനിവേശ അധികാരികളുടെ നിരന്തര പ്രവര്‍ത്തനങ്ങള്‍ എല്ലാ കീഴ് വഴക്കങ്ങളും ലംഘിക്കുന്ന താണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. യുഎന്‍ആര്‍ഡ ബ്ല്യുഎയുടെ മാനുഷിക ദൗത്യത്തിന് അചഞ്ചലമായ പിന്തുണ ആവര്‍ത്തിച്ച സൗദി അറേബ്യ ഏജന്‍സിക്ക് ഇസ്രായേല്‍ ഏര്‍പ്പെടുത്തിയനിരോധനത്തിനെതിരേ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്യുകയുമുണ്ടായി.


Read Previous

എം കെ സാനുവിന് കേരള ജ്യോതി പുരസ്‌കാരം; എസ് സോമനാഥിനും ഭുവനേശ്വരിക്കും കേരളപ്രഭ; സഞ്ജു സാംസണിന് കേരള ശ്രീ

Read Next

വേദിയില്‍ ഇരിപ്പിടം ഇല്ല; സന്ദീപ് വാര്യര്‍ ബിജെപി കണ്‍വെന്‍ഷനില്‍ നിന്ന് ഇറങ്ങിപ്പോയി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »