ഇസ്രയേല്‍-ഹമാസ് യുദ്ധം, ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന 90,000 ത്തോളം പാലസ്തീനികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദ് ചെയ്തു; നിര്‍മാണ മേഖലയില്‍ ഒരു ലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇസ്രയേല്‍ കമ്പനികള്‍


ടെല്‍ അവീവ്: ഇസ്രയേലിലെ നിര്‍മാണ മേഖലയില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ലക്ഷത്തോളം തൊഴിലാളികള്‍ക്ക് അവസരമൊരുങ്ങുന്നു. ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് ഇസ്രയേല്‍ സര്‍ക്കാരിനോട് വിവിധ തദ്ദേശ കമ്പനികള്‍ ആവശ്യപ്പെട്ടു. ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയ ശേഷം ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന 90,000 ത്തോളം പാലസ്തീനികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദ് ചെയ്തിരുന്നു. ഇത്തരത്തില്‍ വന്ന ഒഴിവുകള്‍ നികത്തുകയാണ് ഇന്ത്യന്‍ തൊഴിലാളി കളുടെ റിക്രൂട്ടിങിലൂടെ ഇസ്രയേല്‍ കമ്പനികള്‍ ലക്ഷ്യം വെക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള 50,000-100,000 തൊഴിലാളികളെ ഉപയോഗിച്ച് നിര്‍മാണ മേഖല യിലെ തൊഴിലാളികളുടെ കുറവ് പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇസ്രയേല്‍ ബില്‍ഡേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഹയിം ഫീഗ്ലിനെ ഉദ്ധരിച്ച് വോയ്സ് ഓഫ് അമേരിക്ക റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേലിന്റെ നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ 25 ശതമാനവും പാലസ്തീനികളാണ്. ഇവരില്‍ പത്ത് ശതമാനം പേര്‍ ഗാസയില്‍ നിന്നും ബാക്കിയുള്ളവര്‍ വെസ്റ്റ്ബാങ്കില്‍ നിന്നുള്ളവരുമാണ്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ വരുന്നില്ലെന്നും ഇസ്രയേലില്‍ ജോലി ചെയ്യാന്‍ അനുമതിയില്ലെന്നും ഹയിം ഫീഗ്ലിന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞയാഴ്ച ആയിരക്കണക്കിന് പാലസ്തീന്‍ തൊഴിലാളികളെ ഇസ്രയേല്‍ ഗാസയിലേക്ക് തിരിച്ചയച്ചിരുന്നു. മെയ് മാസത്തില്‍ നഴ്സിങ്, നിര്‍മാണം തുടങ്ങിയ മേഖലകളില്‍ 42,000 ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഇസ്രയേലില്‍ അവസരം നല്‍കുന്ന കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടിരുന്നു.


Read Previous

വാര്‍ത്താ സ്രോതസുകള്‍ സംരക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ട്; അറസ്റ്റിന് കൃത്യമായ മാര്‍ഗ നിര്‍ദേശം വേണം: സുപ്രീം കോടതി

Read Next

ശ്രുതിതരംഗം: 15 പേരുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറികള്‍ പൂര്‍ത്തിയായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »