‘തോക്ക് ചൂണ്ടി കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി’; ഹമാസിന്റെ തടവില്‍ പീഡനത്തിനിരയായ ഇസ്രയേല്‍ അഭിഭാഷകയുടെ വെളിപ്പെടുത്തല്‍ #Israeli Lawyer Tortured in Hamas Prison Reveals


ടെല്‍ അവീവ്: ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടി വന്ന ലൈംഗിക പീഡനങ്ങളെപ്പറ്റി വെളിപ്പെടുത്തി ഇസ്രയേലി വനിത. അഭിഭാഷകയായ അമിത് സൂസാന എന്ന നാല്‍പതുകാരിയാണ് താന്‍ ബന്ദിയാക്കപ്പെട്ടതിന് പിന്നാലെ നിരന്തരമായ പീഡനത്തിന് ഇരയായെന്ന് മാധ്യമങ്ങളോട് തുറന്നു പറഞ്ഞത്.

അമ്പത്തഞ്ച് ദിവസത്തിന് ശേഷം ഹമാസിന്റെ തടവില്‍ നിന്ന് മോചിതരായ നൂറിലധികം ബന്ദികളോടൊപ്പമാണ് അവര്‍ പുറത്തു വന്നത്. ബന്ദിയാക്കപ്പെട്ട കാലയളവില്‍ ഹമാസിന്റെ ആളുകള്‍ തന്നെ ക്രൂരമായി മര്‍ദിച്ചതായും സൂസാന പറഞ്ഞു. ഹമാസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ഇപ്പോഴും അതിന്റെ ആഘാതം വിട്ടുമാറിയിട്ടില്ലെന്നും അഭിഭാഷക വ്യക്തമാക്കി.

ഗാസയിലെ ഒരു വീട്ടില്‍ തടവിലിരിക്കെ മുഹമ്മദ് എന്ന ആളാണ് തന്നെ ആദ്യം പീഡിപ്പിത്. ഇയാള്‍ തന്റെ ഷര്‍ട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും വീട്ടിലേക്ക് കൊണ്ടു വന്നത് മുതല്‍ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നും അവര്‍ ആരോപിച്ചു. കുളിക്കാന്‍ പോകാന്‍ അനുവദിച്ചുകൊണ്ട് തന്നെ ബന്ധിച്ചിരുന്ന ചങ്ങല അഴിച്ച ശേഷം മുഹമ്മദ് ആക്രമിക്കുകയായിരുന്നു.

‘അയാള്‍ എന്നെ കുളിക്കാന്‍ കൊണ്ടുപോയി ഇരുത്തി. ആക്രമണത്തെ എതിര്‍ക്കാന്‍ ശ്രമിച്ച എന്നെ മര്‍ദിച്ചുകൊണ്ടിരുന്നു. തോക്കിന്‍ മുനയില്‍ നിര്‍ത്തി എന്നെ കിടപ്പു മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി”- സൂസാന പറഞ്ഞതായി വിദേശ മാധ്യ മങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പീഡനത്തിനു ശേഷം ഇക്കാര്യങ്ങളൊന്നും ഇസ്രയേല്‍ അധികൃതരെ അറിയിക്കരുതെന്ന് മുഹമ്മദ് അവരോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

പിന്നീട് ഇവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ച സൂസാനയ്ക്ക് വീണ്ടും അതിക്രമങ്ങള്‍ നേരിടേണ്ടി വന്നു. ആറോളം സ്ഥലങ്ങളില്‍ നിന്നായി ഒന്നിലധികം ഗാര്‍ഡുകള്‍ തന്നെ ലൈഗിക പീഡനത്തിന് ഇരയാക്കിയതായും സൂസാന പറഞ്ഞു.

എന്നാല്‍ ഇസ്രായേല്‍ വനിതയുടെ ഈ വെളിപ്പെടുത്തല്‍ ഹമാസ് അംഗീകരിച്ചിട്ടില്ല. ബന്ദികളാക്കിയവരില്‍ ചിലര്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടിനെയും ഹമാസ് എതിര്‍ത്തിരുന്നു.

നേരത്തെ സൂസാനയെ ഹമാസ് തട്ടിക്കൊണ്ടു പോകുന്നതിന്റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ബന്ദികളാക്കിയവരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ ഹമാസ് തോക്കുധാരികള്‍ മര്‍ദിക്കുന്നതും വീഡിയോയിലുണ്ട്.


Read Previous

യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ ; ആലോചിക്കട്ടെയെന്ന് ഹസന്‍ # SDPI will support UDF

Read Next

സ്നേഹവും സാഹോദര്യവും സൗഹൃദവും ഇഴചേര്‍ത്ത് ജനസാഗരമായി റിയാദ് ഒഐസിസി സൗഹൃദ ഇഫ്താർ സംഗമം #Crowded Riyadh OICC Friendly Iftar Gathering

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »