Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജൂതര്‍ക്ക് നിയന്ത്രണമുള്ള അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രയേല്‍ മന്ത്രിയുടെ പ്രാര്‍ഥന; വ്യാപക പ്രതിഷേധം


ജറുസലേം: ഗാസയില്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടെ മേഖലയില്‍ വംശീയ ഭിന്നത വര്‍ധിപ്പിക്കുന്ന പ്രകോപന നടപടിയുമായി ഇസ്രയേല്‍ മന്ത്രി. പതിറ്റാണ്ടുകള്‍ പിന്നിട്ട ആരാധനാ നിയന്ത്രണ കരാര്‍ ലംഘിച്ച് ജറുസലമിലെ അല്‍ അഖ്‌സ പള്ളിയില്‍ പ്രാര്‍ഥന നടത്തിയ ഇസ്രയേല്‍ മന്ത്രി ബെന്‍-ഗ്വിറിന് എതിരെ വ്യാപക പ്രതിഷേധം. ദേശീയ സുരക്ഷാ മന്ത്രിയായ ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ ഞായറാഴ്ചയാണ് അല്‍അഖ്‌സ പള്ളി സന്ദര്‍ശിച്ചത്. ഇസ്രയേല്‍ സൈന്യത്തിന്റെ അകമ്പടിയോടെ ആയിരത്തോളം പേര്‍ക്കൊപ്പം ആയിരുന്നു ഇസ്രയേല്‍ മന്ത്രിയുടെ അല്‍ അഖ്‌സ പള്ളി സന്ദര്‍ശനം.

ക്രിസ്ത്യന്‍- മുസ്ലീം – ജൂത മതങ്ങളുടെ വിശുദ്ധഭൂമിയായ ജറുസലേമില്‍ അല്‍-അഖ്‌സ പള്ളി സ്ഥിതി ചെയ്യുന്ന ടെമ്പിള്‍ മൗണ്ട് / ഹറം അല്‍-ഷെരീഫ് എന്ന സമുച്ചയത്തില്‍ ജൂതന്മാര്‍ക്കു പ്രവേശിക്കുന്നതിലും പ്രാര്‍ഥിക്കുന്നതിനും പതിറ്റാണ്ടുകളായി നിയന്ത്രണങ്ങളുണ്ട്. ജോര്‍ദാന്‍ ആസ്ഥാനമായ സംഘടനയ്ക്കാ ണ് അല്‍അഖ്‌സ സമുച്ചയത്തിന്റെ ഭരണച്ചുമതല. അന്താരാഷ്ട്ര കരാര്‍ അനുസരിച്ച് പള്ളിയില്‍ മുസ്ലിം വിഭാഗക്കാര്‍ക്കു മാത്രമാണ് പ്രാര്‍ഥനയ്ക്ക് അനുവാദം. ജൂത വിഭാഗക്കാര്‍ക്ക് സന്ദര്‍ശനാനുമതി മാത്രമാണുള്ളത്. ഇതാണ് തീവ്ര വലതുപക്ഷ നിലപാടുകളുള്ള ബെന്‍-ഗ്വിര്‍ മറികടന്നത്. അല്‍-അഖ്‌സ സമുച്ചയത്തില്‍ ജൂത പ്രാര്‍ഥന അനുവദിക്കണമെന്ന് പലപ്പോഴും ആവശ്യം ഉന്നയിച്ചിരുന്ന വ്യക്തി കൂടിയാണ് ബെന്‍.

ജൂതരുടെ വിലാപദിനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ അല്‍ അഖ്‌സ പള്ളിയില്‍ എത്തിയ ബെന്‍-ഗ്വിര്‍ ജൂത മത വിശ്വാസം അനുസരിച്ചുള്ള പ്രാര്‍ഥന നടത്തുകയായിരുന്നു. പ്രാര്‍ഥനയ്ക്കുശേഷം പുറ ത്തിറങ്ങിയ അദ്ദേഹം ഗാസ പിടിച്ചെടുക്കണമെന്നും പലസ്തീന്‍കാര്‍ ഇവിടം വിടണമെന്നും ആവശ്യപ്പെ ടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ഉയര്‍ന്നത്.

ദേശീയ സുരക്ഷാ മന്ത്രിയയുടെ നടപടിക്ക് എതിരെ ജോര്‍ദാന്‍, സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യ ങ്ങള്‍ രംഗത്തെത്തി. ഇസ്രയില്‍ നടത്തുന്ന പ്രകോപനങ്ങളുടെ ആഴംകൂട്ടുന്നതാണ് ബെന്‍-ഗ്വിറിന്റെ സന്ദര്‍ശനമെന്ന് ഹമാസ് ആരോപിച്ചു. എല്ലാ സീമകളും ലംഘിക്കുന്നതാണ് സന്ദര്‍ശനം എന്നും വിഷയ ത്തില്‍ യുഎസ് ഇടപെടണമെന്നും പലസ്തീന്‍ അതോറിറ്റിയുടെ പ്രസിഡന്റ് മഹ്മൂഹ് അബ്ബാസിന്റെ വക്താവും ആവശ്യപ്പെട്ടു.

അതേസമയം, ബെന്‍-ഗ്വിറിന്റെ നടപടിയെ തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു രംഗത്തെത്തി. അല്‍-അഖ്‌സ പള്ളിസമുച്ചയത്തിലെ തല്‍സ്ഥിതിയില്‍ ഇസ്രയേല്‍ നയത്തില്‍ മാറ്റം ഉണ്ടായിട്ടില്ലെന്ന് നെതന്യാഹു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


Read Previous

മുസ്ലീം ലീഗ് മയക്കുമരുന്ന് കച്ചവടക്കാരുടെ പാര്‍ട്ടിയായി മാറി; പികെ ഫിറോസിനെതിരെ പരാതി നല്‍കുമെന്ന് കെടി ജലീല്‍

Read Next

സെബാസ്റ്റ്യന്‍റെ പള്ളിപ്പുറത്തെ വീട്ടില്‍ വീണ്ടും മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി, കത്തിക്കരിഞ്ഞ ഇരുപതോളം അസ്ഥികള്‍, തിരച്ചില്‍ തുടരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »