Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹമാസ് സമാധാന കരാര്‍ ലംഘിച്ചെന്ന് ആരോപണം: ഗാസയിൽ വീണ്ടും ആക്രമണങ്ങൾക്ക് ഉത്തരവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു


ടെല്‍ അവീവ്: ഗാസയില്‍ ശക്തമായ ആക്രമണം നടത്താന്‍ ഉത്തരവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിന്റെ ഭാഗത്തു നിന്നു തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നതായി ഇസ്രയേല്‍ ആരോപിച്ചു. ഹമാസ് സമാനധാന കരാര്‍ ലംഘിച്ചതായും സൈന്യ ത്തോട് ആക്രമണത്തിനു തയ്യാറാകാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

തെക്കന്‍ ഗാസയില്‍ തങ്ങളുടെ സൈന്യത്തിന് നേരെ ഹമാസ് വെടിയുതിര്‍ത്തതായും ഹമാസ് തിരികെ കൊണ്ടു വന്ന ശരീരഭാഗങ്ങള്‍ ഏകദേശം രണ്ട് വര്‍ഷം മുന്‍പ് മരിച്ച ബന്ദിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണെന്നും നെതന്യാഹു ആരോപിച്ചു. യുഎസ് മധ്യസ്ഥതയില്‍ ഉണ്ടാക്കിയ വെടിനിര്‍ ത്തല്‍ കരാറിന്റെ വ്യക്തമായ ലംഘനമാണ് ഇതെന്നും നെതന്യാഹു വ്യക്തമാക്കി.

തിരിച്ചടി എങ്ങനെയെന്നു തീരുമാനിക്കാന്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെ അടിയന്തര യോഗം വിളിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഗാസയ്ക്കുള്ള മാനുഷിക സഹായം നിര്‍ത്തലാക്കുക, ഗാസയിലെ സൈനിക നിയന്ത്രണം കടുപ്പിക്കുക, ഹമാസ് നേതാക്കള്‍ക്കെതിരെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങള്‍ വര്‍ധിപ്പിക്കുക എന്നിവയാണ് പരിഗണനയിലുള്ള മാര്‍ഗങ്ങളെന്നു ഇസ്രയേല്‍ മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.


Read Previous

അഗതി മന്ദിരത്തില്‍ കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം ചതച്ചു, കണ്ണ് കുത്തിപ്പൊട്ടിച്ച നിലയില്‍; പാസ്റ്റര്‍ അടക്കം മൂന്നുപേര്‍ പിടിയില്‍

Read Next

റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »