Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദേശീയ ബഹിരാകാശ ദിനത്തില്‍ ഹാക്കത്തോൺ സംഘടിപ്പിക്കാന്‍ ഐഎസ്ആർഒ; വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം


ബെംഗളൂരു : ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ വിക്രം ലാൻഡർ സുരക്ഷിതമായി ഇറങ്ങിയതിന്‍റെ സ്‌മരണയ്ക്കായി ഓഗസ്റ്റ് 23- ന് ആചരിക്കുന്ന ദേശീയ ബഹിരാകാശ ദിനത്തില്‍ ഭാരതീയ അന്തരിക്ഷ് ഹാക്കത്തോൺ സംഘടിപ്പിക്കാനൊരുങ്ങി ഐ എസ്ആർഒ. വിക്രം ലാൻഡിങ്ങിന് ശേഷം എല്ലാ വർഷവും ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

ജിയോസ്‌പേഷ്യൽ ഡൊമെയ്ൻ, സ്‌പേസ് സയൻസ്, ഇമേജ് പ്രോസസിങ്, എഐ/എംഎൽ എന്നീ മേഖലകള്‍ സംബന്ധിച്ച് ഹാക്കത്തോണില്‍ ആശയങ്ങള്‍ അവത രിപ്പിക്കാം. ബിരുദ/ബിരുദാനന്തര/പിഎച്ച്ഡി വിദ്യാർഥികളെ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ഹാക്കത്തോണിന് ക്ഷണിച്ചു.

മൂന്നോ നാലോ വിദ്യാർഥികളടങ്ങുന്ന ടീമിന് പങ്കെടുത്ത് ഈ മേഖലകളിലെ വെല്ലു വിളികളും അതിനുള്ള നൂതന പരിഹാരങ്ങളും നിര്‍ദേശിക്കാം. ടീമിന്‍റെ ആശയങ്ങളും പ്രശ്‌നപരിഹാര സമീപനവും കണക്കിലെടുത്ത് ആദ്യം 100 ടീമുകളെ തെരഞ്ഞെടു ക്കും. ഇതില്‍ നിന്ന് 30 ടീമുകളെ വിദഗ്‌ധ സമിതി ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഈ 30 പേര്‍ക്ക് ഓഗസ്റ്റ് 13, 14 തീയതികളിൽ ഹൈദരാബാദിലെ എൻആർഎസ്‌സിയിൽ നടക്കുന്ന 30 മണിക്കൂർ ഗ്രാൻഡ് ഫിനാലെയില്‍ പങ്കെടുക്കാം.

രാജ്യത്തിനും സമൂഹത്തിനും പ്രയോജനകരമാകുന്ന ബഹിരാകാശ അധിഷ്‌ഠിത ആപ്ലിക്കേഷനുകളിൽ പുതുമ കൊണ്ടുവരുന്നതിനാണ് ഹാക്കത്തോൺ സംഘടിപ്പി ക്കുന്നതെന്ന് ഐഎസ്ആർഒ മേധാവി വ്യക്തമാക്കി. ഹാക്കത്തോണിൽ നിന്നുള്ള നൂതന ആശയങ്ങൾ വിജയകരമായ ബിസിനസ് മോഡലുകളായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കന്നി ദേശീയ ബഹിരാകാശ ദിനാചരണത്തിന്‍റെ ഭാഗമായി നിരവധി പാൻ-ഇന്ത്യ ഔട്ട്റീച്ച് പ്രവർത്തനങ്ങളും പൊതുപരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ടെന്നും സോമനാഥ് സൂചിപ്പിച്ചു.


Read Previous

പഠിപ്പിയ്‌ക്കാത്ത കാര്യങ്ങളും ചോദ്യപേപ്പറില്‍, 75 ശതമാനവും സിലബസിന് പുറത്ത് നിന്നുള്ളവ; കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ റദ്ദാക്കി

Read Next

കാല്‍പ്പന്ത് കളിയോട് വിടപറയാൻ വയ്യ, കളി മൈതാനം വിട്ടാലും അഞ്ജിതയുണ്ടാകും’; ഇന്ത്യയിലെ ആദ്യ വനിത ഫുട്ബോൾ വീഡിയോ അനലിസ്റ്റായി മലയാളി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »