Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഐഎസ്ആര്‍ഒയുടെ 101ാം വിക്ഷേപണം; പിഎസ്എല്‍വി സി-61 ഇന്ന് കുതിച്ചുയരും, കൗണ്ട്ഡൗണ്‍ തുടങ്ങി


ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-61 വിക്ഷേപണം നാളെ. ശ്രീഹരിക്കോട്ട യിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ന് രാവിലെ 5.59നാണ് വിക്ഷേപണം. ഐ എസ്ആര്‍ഒ യുടെ 101ാം വിക്ഷേപണമാണിത്.

വിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗണ്‍ സ്‌പേസ് സെന്ററില്‍ ആരംഭിച്ചു.ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്09 (റിസാറ്റ് 1ബി) നെ ആണ് പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിക്കുക. വിക്ഷേപണം നടന്ന് 17 മിനിറ്റിനുള്ളില്‍ ഉപഗ്രഹമായ ഇഒഎസ് 09നെ ഭ്രമണപഥത്തിലെത്തിക്കാന്‍ സാധിക്കുമെന്ന് ഐഎസ്ആര്‍ ഒ വ്യക്തമാക്കി. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എല്‍വി) 63-ാമത്തെ വിക്ഷേപ ണം കൂടിയാണ് നാളെ നടക്കാനിരിക്കുന്നത്.

ഏകദേശം 1,696 കിലോഗ്രാം ഭാരമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-09 (റിസാറ്റ്-1ബി). കൃഷി, വനം, ദുരന്തനിവാരണം, നഗര ആസൂത്രണം, ദേശ സുരക്ഷ എന്നിവയുള്‍പ്പെടെയുള്ള വിവിധ ആവശ്യ ങ്ങള്‍ക്ക് ഉപഗ്രഹത്തില്‍ നിന്നുള്ള വിവരങ്ങള്‍ നിര്‍ണായകമാണ്. ഭൂമിയുടെ ഉപരിതലത്തിന്റെ ഉയര്‍ന്ന റെസല്യൂഷനുള്ള കാലാവസ്ഥാ ഇമേജിങ് നല്‍കുന്നതിനും ഉപഗ്രഹത്തില്‍നിന്നുള്ള വിവരങ്ങള്‍ സഹായ കരമാകും. നിലവിലുള്ള ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളായ റിസോഴ്സാറ്റ്, കാര്‍ട്ടോസാറ്റ്, റിസാറ്റ്-2ബി തുടങ്ങിയവയുടെ പട്ടികയിലേക്കാണ് ഇഒഎസ്-09 കൂടി ചേര്‍ക്കപ്പെടുന്നത്. 5 വര്‍ഷമാണ് ഇഒഎസ്-09ന്റെ ആയുസ്.


Read Previous

വ്യോമസേനയ്ക്ക് എത്ര വിമാനങ്ങള്‍ നഷ്ടമായി?, ഇന്ത്യന്‍ നീക്കം പാകിസ്ഥാനെ അറിയിച്ചത് കുറ്റകരം’

Read Next

റെഡിമെയ്ഡ് തുണിത്തരങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യ ഉല്‍പന്നങ്ങള്‍ എന്നിവ തുറമുഖങ്ങള്‍ വഴി ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തി’ പാകിസ്ഥാനെ പിന്തുണച്ചാല്‍ നോ കോംപ്രമൈസ്’: തുര്‍ക്കിയ്ക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും ഇന്ത്യയുടെ കടുത്ത നടപടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »