ഇസ്സഹ് ഉത്തരം പറയും, എ ഐ ക്കും മുന്നേ; ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടി ആറ് വയസ്സുകാരി. ഇസ്സഹ് സുബൈർ


ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടി ആറ് വയസ്സുകാരി. ഇസ്സഹ് സുബൈർ

മനാമ: ഒരു ചോദ്യം ഏതെങ്കിലും ചാറ്റ് ജി പി ടി യിൽ ചോദിച്ചാൽ ഉത്തരം കിട്ടുന്ന കാലത്ത് തന്നോട് ചോദിച്ച അമ്പത് ജനറൽ നോളേജ് ചോദ്യങ്ങൾക്ക് അതിലും വേഗത്തിൽ “കണ്ണുകൾ കെട്ടി” ഉത്തരം പറഞ്ഞു വിസ്മയിപ്പിക്കുകയാണ് ഇസ്സഹ്‌ മറിയം എന്ന മലയാളി വിദ്യാർഥി.ബഹറിൻ സ്കൂളിൽ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ ഇസ്സഹ്‌ തൃശ്ശൂർ ചേലക്കര സ്വദേശികളായ വാഴക്കോട് കല്ലിങ്ങലകത്ത് സുബൈർ അബ്‌ദുള്ളയുടെയും ഷാമില സുബൈർ ദമ്പതികളുടെ മകൾ ആണ്.

ഇസ്സഹ് യുടെ മാതാപിതാക്കള്‍ പിതാവ് സുബൈർ അബ്‌ദുള്ള മാതാവ് ഷാമില സുബൈർ

ദേശീയ ചിഹ്നങ്ങൾ, ജ്യോതി ശാസ്ത്രം, സസ്യങ്ങൾ, ജീവജാലങ്ങൾ ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഒരു മിനുട്ട് 23 സെക്കൻഡ് എടുത്താണ് ഇസ്സഹ് ഉത്തരം നൽകിയത്.” ഏറ്റവും. വേഗത്തിൽ അമ്പത് പൊതുവിജ്ഞാനം ചോദ്യങ്ങൾക്ക് കണ്ണുകൾ കെട്ടി ഉത്തരം നൽകിയ കുട്ടി എന്ന ടൈറ്റിൽ നേടിയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇസ്സഹ്‌ ഇടം നേടിയത്.

പഠനത്തിൽ മിടുക്കിയും മാസ്റ്റർ ബ്രെയിൻ ആയ വിദ്യാർഥിയാണ് ഇസ്സ എന്ന് സ്കൂൾ പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു. ചെറുപ്പത്തിലേ കാര്യങ്ങൾ പഠിക്കാനും മനസ്സിലാ ക്കാനും ഗ്രഹിക്കാനും ശേഷി ഇസ്സ ക്ക് ഉണ്ടായിരുന്നു.ഓരോ കാര്യങ്ങളും എന്തെന്ന് നിരന്തരം ചോദിക്കുന്ന കുട്ടിയാണ് ഇസ്സഹ് എന്നും അമ്മ പറയുന്നു.ഇസ്സഹ് യെ ബഹറിൻ ഇബ്ൻ അൽ ഹൈത്തം ഇസ്ലാമിക്‌ സ്കൂളിന്റെ നേതൃത്വത്തിൽ ഔദ്യോഗി കമായി ആധരികുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.


Read Previous

കെ പി ധനപാലന്റെ മകന്‍ ബ്രിജിത് അന്തരിച്ചു

Read Next

വിടാതെ അന്‍വര്‍; വിശ്വസിച്ചവര്‍ മുഖ്യമന്ത്രിയെ ചതിച്ചു, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിയത് പി ശശിയും എഡിജിപി അജിത് കുമാറും’; വീണ്ടും ആരോപണവുമായി അന്‍വര്‍, പി ശശിയ്‌ക്കെതിരെ രണ്ട് ദിവസത്തിനകം പാര്‍ട്ടി സെക്രട്ടറിക്ക് പരാതി നല്‍കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »