ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ്: ട്രാഫിക് നിയമത്തില്‍ പുതിയ ഭേദഗതിയുമായി സൗദി. ഇതുപ്രകാരം, കാലഹരണപ്പെട്ട വാഹന രജിസ്‌ട്രേഷന്‍ (ഇസ്തിമാറ) ഉപയോഗിച്ച് റോഡുകളില്‍ വാഹനം ഓടിക്കുന്നത് ഗതാഗത നിയമലംഘനമായി കണക്കാക്കും. ഈ ഭേദഗതി ഉള്‍പ്പെടുത്തിയാണ് നിലവിലെ ട്രാഫിക് നിയമം പരിഷ്‌ക്കരിച്ചത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിൻ്റെ അധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ച നിയമ ഭേദഗതിക്ക് അംഗീകാരം നല്‍കിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു’
ഭേദഗതി പ്രകാരം ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 71 റദ്ദാക്കി. ഇതോടെ, ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്‌ട്രേഷനും പുതുക്കുന്നത് വൈകിയാൽ ഓരോ വര്‍ഷത്തിനും, അതിൻ്റെ ഭാഗത്തിനും 100 റിയാൽ വീതം പിഴ ഈടാക്കും. ഇതിനുള്ള പരമാവധി പിഴ 300 റിയാലായും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ലൈസന്‍സ് കാലഹരണപ്പെട്ട തീയതി മുതല്‍ 60 ദിവസത്തിന് ശേഷമാണ് പിഴ ചുമത്തുക.