എമ്പുരാനെതിരെ ഇപ്പോൾ നടക്കുന്നത് പ്ലാനിങ്ങോടെയുള്ള ആക്രമണം എന്ന് നടി മല്ലിക സുകുമാരൻ. പൃഥിരാജിനോടുള്ള ആക്രമണം രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണോ എന്നാണ് ആദ്യം ചിന്തിച്ചത്. ഈ പടം ഇറങ്ങാതെയിരിക്കാൻ വേണ്ടി ഇവിടെ ചില ആസൂത്രിത കാര്യങ്ങൾ നടന്നതായി പല മാധ്യമ സുഹൃത്തുക്കളും എന്നോട് പറഞ്ഞു. മ

ലയാളത്തിൽ നിരവധി സിനിമകൾ ഇറങ്ങണം വിജയികണം എന്നൊന്നും മലയാള സിനിമാക്കാർ ആഗ്രഹിക്കുന്നില്ലേ എന്നാണ് എന്റെ സംശയം. മേജർ രവിയുടേത് ദേശസ്നേഹമല്ല, വ്യക്തി സ്നേഹ മാണെന്നും മല്ലിക പറഞ്ഞു.
പിണറായി വിജയനെ പോലെയുള്ളവർ ഇനിയും അധികാരത്തിൽ വരണമെന്നാണ് എന്റെ ആഗ്രഹമെന്നും മല്ലിക പറഞ്ഞു. കെ സുരേന്ദ്രന്റെ ‘എംബാംപുരാൻ’ പ്രതികരണത്തിന് മറുപടിയായി മല്ലിക പറഞ്ഞത്. സ്വന്തം പാർട്ടി എംബാം ചെയ്യാതെ നോക്കിയാൽ മതിയെന്നാണ്. മമ്മൂട്ടിയുടെ പിന്തുണയ്ക്കും നടി നന്ദി അറിയിച്ചു.