Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇത്രയും വില കുറഞ്ഞ രീതിയില്‍ ഒരു സമുദായ നേതാവിനെ ആക്ഷേപിക്കുന്നത് ശരിയല്ല’; വെള്ളാപ്പള്ളിയെ പിന്തുണച്ച് സുകുമാരന്‍ നായര്‍


തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എസ്എന്‍ഡിപിയുമായി സഹകരിക്കാന്‍ തയ്യാറാണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. സഹോദര സംഘടനയെന്ന നിലയില്‍ ചേരാവുന്ന മേഖലയിലൊക്കെ ചേരും. അങ്ങനെ ചേരാതിരിക്കുന്നത് ശരിയല്ല. അങ്ങനെ സഹകരിച്ച് പ്രവര്‍ത്തി ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഇത്രയും വില കുറഞ്ഞ രീതിയില്‍ ഒരു സമുദായ നേതാവിനെ ആക്ഷേപിക്കുന്നത് ശരിയല്ല.വിഡി സതീശന്‍ അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ വെള്ളാപ്പള്ളിക്കെതിരെ നിരന്തരം വിമര്‍ശനം തുടരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് എന്‍എസ്എസ് നേതാവിന്റെ പിന്തുണ എന്നതാണ് ശ്രദ്ധേയം.

മുഖ്യമന്ത്രി വണ്ടിയില്‍ കയറ്റി എന്നൊക്കെ പറഞ്ഞ് വിമര്‍ശിക്കുന്നത് എത്ര വിലകുറഞ്ഞ രീതിയാണ്. ഇത് ഒരിക്കലും ശരിയല്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എന്‍എസ്എസും എസ്എന്‍ഡി പിയും യോജിച്ചുപോകണമെന്ന അഭിപ്രായം അദ്ദേഹം പറഞ്ഞു. അതുമായി ബന്ധപ്പെട്ട് എന്നെ ഇതുവരെ സമീപിച്ചിട്ടില്ല. സഹകരണ ആവശ്യം അദ്ദേഹം പറയുകയാണെങ്കില്‍ എല്ലാവരുമായി ആലോചിച്ച് തീരുമാനിക്കും. ഞങ്ങള്‍ അലോഹ്യത്തില്‍ അല്ല, ലോഹ്യത്തില്‍ തന്നെയാണെന്നും ജി സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

‘എന്‍എസ്എസിന് രാഷ്ട്രീയപരമായി എല്ലാവരോടും ഒരേ സമീപനമാണ്. വെള്ളാപ്പള്ളി നടേശന്‍ ദീര്‍ഘകാലമായി ഒരു സമുദായത്തിന്റെ നേതാവാണ്. ഇത്രയും പ്രായമായ അദ്ദേഹത്തെ പോലൊരു നേതാവിനെ ഈ തരത്തില്‍ വില കുറഞ്ഞ രീതിയില്‍ രാഷ്ട്രീയ നേതാക്കള്‍ ആക്ഷേപിക്കുന്നത് ഒരിക്കലും ഭൂഷണമായ കാര്യമല്ല.’ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.


Read Previous

അയാക്ക് വട്ടാ, ഊളമ്പാറക്ക് അയക്കണം; വായിൽ ലീ​ഗിന്റെ സ്വരം, മുഖ്യമന്ത്രിയാകാനുള്ള അടവു നയം’; വിഡി സതീശനെതിരേ വെള്ളാപ്പള്ളി

Read Next

പലതും സഹിച്ചു, വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല’, മുന്‍ സി പി എം എം എല്‍ എ. എസ് രാജേന്ദ്രന്‍ ബിജെപിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »