Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഞങ്ങളല്ല, അവരാണ് രാജ്യദ്രോഹികള്‍’; പ്രധാനമന്ത്രിക്ക് മറുപടിയുമായി ഖാര്‍ഗെ


ബംഗളൂരു: അധികാരത്തിലിരിക്കവെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും അസമിനെയും കോണ്‍ ഗ്രസ് അവഗണിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷ പ്രതികരണ വുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കേന്ദ്രത്തിലും അസമിലും നിലവില്‍ അധികാര ത്തില്‍ ഇരിക്കുന്ന ബിജെപി സ്വന്തം പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് വേണ്ടത്. അല്ലാതെ പ്രതിപക്ഷത്തെ കുറ്റം പറയുകയല്ല ചെയ്യേണ്ടതെന്നും ഖാര്‍ഗെ പറഞ്ഞു.

തോല്‍ക്കുമ്പോള്‍ മോദി എല്ലാം പ്രതിപക്ഷത്തിന്റെ തലയില്‍ കെട്ടിവയ്ക്കും. ഞങ്ങളല്ല, അവരാണ് രാജ്യദ്രോഹികള്‍. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി ഞങ്ങള്‍ നല്ലതു ചെയ്യും. പക്ഷേ ഭീകരവാദികളെയോ നുഴഞ്ഞുകയറ്റക്കാരെയോ മറ്റുള്ളവരെയോ പിന്തുണയ്ക്കില്ല. അവരെ തടയുന്നതില്‍ പരാജയപ്പെട്ടതു കൊണ്ടാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നതെന്നും ഖാര്‍ഗെ വ്യക്തമാക്കി.

മോദിക്ക് എങ്ങനെയാണ് പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിക്കാന്‍ കഴിയുന്നത്? ഇരട്ട എഞ്ചിന്‍ സര്‍ക്കാ രെന്ന് വിളിക്കുന്ന അദ്ദേഹത്തിന്റെ സര്‍ക്കാരാണ് കേന്ദ്രവും അസമും ഭരിക്കുന്നത്. ജനങ്ങള്‍ക്ക് സംരക്ഷ ണമൊരുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടതിന് എങ്ങനെയാണ് പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിക്കാന്‍ കഴിയുന്നത്. ഞങ്ങളാണോ അവിടം ഭരിക്കുന്നതെന്നും ഖാര്‍ഗെ ചോദിച്ചു. സ്വന്തം സര്‍ക്കാര്‍ പരാജയ പ്പെടുമ്പോള്‍ പ്രതിപക്ഷത്തെ വിമര്‍ശിക്കുക എന്നത് മോദിയുടെ ശീലമാണെന്നും ഖാര്‍ഗെ പരിഹസിച്ചു.

അസമിലെ ഗുവാഹത്തിയില്‍ നടന്ന റാലിയില്‍ സംസാരിക്കവേയാണു നരേന്ദ്ര മോദി കോണ്‍ഗ്രസിന് എതിരെ ഇന്നലെ രൂക്ഷ വിമര്‍ശനം നടത്തിയത്. നുഴഞ്ഞുകയറ്റം തടയാനുള്ള കര്‍ശന നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുകയാണെന്നും പതിറ്റാണ്ടുകളായി അസമിനെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും അവഗണിച്ച കോണ്‍ഗ്രസിന്റെ തെറ്റുകള്‍ താന്‍ തിരുത്തുകയാണെന്നും മോദി പറഞ്ഞിരുന്നു.


Read Previous

തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര്‍ ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്‌പെന്‍സ് വിടാതെ ബിജെപി

Read Next

100-ാം വയസില്‍ കന്നിസ്വാമി; 102 ന്റെ നിറവില്‍ മൂന്നാം തവണയും അയ്യനെ തൊഴുത് പാറുക്കുട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »