Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇറാഖ് യുദ്ധകാലത്തെ നുണകളെ ഇത് ഓർമിപ്പിക്കുന്നു”, ഇറാനിലെ യുഎസ് ആക്രമണത്തെ അപലപിച്ച് സിപിഎം


ന്യൂഡല്‍ഹി: ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തെ അപലപിച്ച് സിപിഎം. യുഎസ് ആക്രമണത്തെ തങ്ങൾ അസന്ദിഗ്‌ധമായി അപലപിക്കുന്നുവെന്നും അന്താരാഷ്‌ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് അമേരിക്ക നടത്തിയതെന്നും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി വ്യക്തമാക്കി. ഇറാൻ ആണവായുധങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നില്ലെന്ന യുഎസ് ഇൻ്റലിജൻസ് റിപ്പോർട്ട് അവഗണിച്ചാണ് ട്രംപ് ഈ ആക്രമണത്തിന് ഉത്തരവിട്ടതെന്നും സിപിഎം നേതാവ് ആരോപിച്ചു.

ഇറാഖ് യുദ്ധകാലത്തെ നുണകളെ ഇത് ഓർമിപ്പിക്കുന്നു. അന്ന് വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷനെ ക്കുറിച്ചുള്ള നുണകളും ഇപ്പോൾ ആണവായുധങ്ങളും ആണെന്ന വ്യത്യാസം മാത്രം. സാമ്പത്തികവും രാഷ്‌ട്രീയവുമായ പ്രത്യാഘാതങ്ങൾ ആഗോളതലത്തിൽ ഉടലെടുക്കും.

ഇന്ത്യയെ ഉള്‍പ്പെടെ ഇത് ബാധിക്കും. ഒന്നാം നമ്പർ തെമ്മാടി രാഷ്‌ട്രമാണെന്ന് യുഎസ് തെളിയിച്ചിട്ടുണ്ട്. അമേരിക്കയുടെ ആക്രമണത്തിനെതിരെ സാധ്യമാകുന്നിടത്തെല്ലാം പ്രതിഷേധ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്യുന്നുവെന്നും എംഎ ബേബി പറഞ്ഞു. ഇറാനിൽ നിന്ന് കയ്യെടുക്കുക, അമേരിക്കൻ യുദ്ധങ്ങൾ അവസാനിപ്പിക്കുക, സാമ്രാജ്യത്വം തുലയട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Read Previous

യുദ്ധത്തിനിടെ ഇറാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 5.1 തീവ്രത: ആണവ പരീക്ഷണം നടത്തിയോ എന്ന് സംശയം

Read Next

അമ്മ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍; 13 വര്‍ഷത്തിനുശേഷം യോഗത്തില്‍ പങ്കെടുത്ത് ജഗതി ശ്രീകുമാര്‍ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »