Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആന്റണിയുടെ വലിയൊരു ആഗ്രഹമായിരുന്നു അപ്പുവും മായയും സിനിമയില്‍ വരണമെന്ന്’; മകളുടെ അരങ്ങേറ്റ ചിത്രത്തിൽ മോഹൻലാൽ


നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായെത്തുന്ന ‘തുടക്കം’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വ്യാഴാഴ്ച കൊച്ചി ക്രൗൺപ്ലാസയിൽ വച്ച് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. മോഹൻലാൽ, സുചിത്ര, പ്രണവ് എന്നിവരും പൂജ ചടങ്ങിനെത്തി. ചലച്ചിത്ര രം​ഗത്തെ നിരവധി പ്രമുഖരും പൂജ ചടങ്ങിനെത്തി. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം ആശിർവാദ് സിനിമാസിന്റെ 37-ാമത്തെ ചിത്രമാണ്.

മകൾ സിനിമയിലേക്ക് എത്തിയതിൽ സന്തോഷമെന്ന് മോഹൻലാൽ പറഞ്ഞു. “ഞാനൊരിക്കൽ പോലും വിചാരിച്ചതല്ല എന്റെ കുട്ടികൾ സിനിമയിൽ അഭിനയിക്കുമെന്ന്. കാരണം അവർക്ക് അവരുടേതായി ട്ടുള്ള പ്രൈവസി ഉണ്ട്. അതിനെല്ലാം സമ്മതിച്ച ഒരാളാണ് ഞാനും സുചിയും. ആന്റണിയുടെ വലിയൊ രു ആഗ്രഹമായിരുന്നു അപ്പുവും മായയും സിനിമയില്‍ വരണമെന്ന്. ഞാനും സിനിമയിൽ ഒരു നടനാക ണമെന്ന് ആ​ഗ്രഹിച്ച ഒരാളല്ല. കാലത്തിന്റെ നിശ്ചയം പോലെ സിനിമയിൽ വന്നു. നിങ്ങളൊക്കെ തന്നെ യാണ് എന്നെ നടനാക്കിയതും 48 വർഷങ്ങൾ നിലനിർത്തിയത്’ – മോഹൻലാൽ പറഞ്ഞു.

‘എന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം വിസ്മയമായാണ് കരുതുന്നത്. അതുകൊണ്ട് മകൾക്കിട്ട പേര് പോലും വിസ്മയ മോഹൻലാൽ എന്നാണ്. ഒരുപാട് കാര്യങ്ങൾ വിസ്മയ പഠിച്ചിട്ടുണ്ട്. മകൾ സിനിമയിൽ അഭിനയിക്കണമെന്ന് ഒരു ആ​ഗ്രഹം പറഞ്ഞു.

സിനിമയിൽ അഭിനയിക്കുക എന്നത് അത്ര അനായാസമായ ഒരു കാര്യമല്ല. എന്നാൽ അതിനുള്ള എല്ലാ സൗകര്യങ്ങളും ഞങ്ങൾക്കുണ്ട്. നിർമാണ കമ്പനിയും കൂടെ നിൽക്കുന്ന ഒരു പ്രൊഡ്യൂസറുമുണ്ട്. ഒത്തി ണങ്ങിയ ഒരു കഥ കിട്ടിയപ്പോൾ വിസ്മയ അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നു’- മോഹൻലാൽ പറഞ്ഞു. ആന്റണി പെരുമ്പാവൂരിന്റെ മകനും തുടക്കത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.


Read Previous

ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിന് ആവേശത്തുടക്കം; ആഗോളരുചികളും പാചകലോകത്തെ ട്രെന്‍ഡുകളും ഒരു കുടക്കീഴില്‍ ; ഫെസ്റ്റിവല്‍ ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 11വരെ

Read Next

കാറില്‍ സ്‌കൂട്ടര്‍ ഉരസി, ഡെലിവറി ബോയിയെ കാറിടിപ്പിച്ച് കൊന്നു; മലയാളി യുവാവും ഭാര്യയും ബംഗളൂരുവില്‍ അറസ്റ്റില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »