ഐ ടി ഇ ഇ റിയാദ് ചാപ്റ്റര്‍, മുനീര്‍ പാഴൂര്‍ നയിക്കും


റിയാദ് : ജിസിസി രാജ്യങ്ങളിലെ ഏറ്റവും വലിയ ഇന്ത്യൻ സാങ്കേതിക വിദഗ്ദരുടെ കൂട്ടായ്മ യായ ഐ ടി എക്‌സ്‌പേര്‍ട്‌സ് ആന്റ് എഞ്ചിനീര്‍സ് (ഐടിഇഇ) റിയാദ് ചാപ്റ്റർ 2024-25 ടേമിലേക്ക് പുതിയ നേതൃത്തെ തിരഞ്ഞെടുത്തു.

പ്രസിഡണ്ട് ആയി മുനീബ് പാഴൂര്‍ , ജനറൽ സെക്രട്ടറിയായി റഫ്‌സാദ് വാഴയിൽ ട്രെഷറർ യാസിർ ബക്കര്‍ എന്നിവരാണ് പ്രധാന ഭാരവാഹികള്‍ വൈസ് പ്രസിഡണ്ട് ആയി മുഹമ്മദ് അഹ്‌മദി,ജോയിൻ സെക്രട്ടറിമാരായി നജാഫ് മുഹമ്മദ്‌, ഷമീം മുക്കം, മീഡിയ ആൻഡ് പ്രോഗ്രാംസ് കോർഡിനേറ്റർ സുഹാസ് ചേപ്പാലി, ഉപദേശക സമിതി ചെയർമാനായി സാജിദ് പരിയാരത്ത് ഉപദേശകസമിതി അംഗങ്ങളായി അമീർഖാൻ, നവാസ് റഷീദ്, ഷെയ്ഖ് സലീം എന്നിവരെയും തെരഞ്ഞെടുത്തു

ITEE യുടെ നിലവിലെ മലയാളി കൂട്ടായ്മ മറ്റ് ഇതര സംസ്ഥാങ്ങളിലെ ഐ ടി വിദഗ്ധരേ കൂടി ഉൾപെടുത്തി കൂടുതൽ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകഥ,യോഗം ചര്‍ച്ച ചെയ്തു അടുത്ത വർഷം ആദ്യ വാരം റിയാദിൽ വെച്ച് വാർഷിക സമ്മിറ്റ് കൂടാനും,
ലേഡീസ് ഐ ടി പ്രൊഫഷനുകൾക്കായി പ്രതേക ലേഡീസ് വിംഗ് മുതലായ ITEE യുടെ മറ്റ് ചാപ്റ്റുകളുമായി ഏകോപിച്ചു തീരുമാനം കൈകൊള്ളുമെന്നും ഭാരവാഹികള്‍ പറഞ്ഞു

ഈ മാസം 28ന് മാലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് സൈബർ സെക്യൂരിറ്റിവിഷയത്തെ ആസ്പദമാക്കി ബ്രേക്ഫാസ്റ്റ് ആൻഡ് നെറ്റ്‌വർക്ക് സെഷൻ നടത്താനും യോഗത്തിൽ തീരുമാനമായി.

മലാസില്‍ നടന്ന റിയാദ് ചാപ്റ്ററിന്റെ എക്സിക്യൂട്ടീവ് യോഗത്തിൽ മുന്നീബ് പാഴൂർ ആദ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ITEE ചെയർമാൻ സാജിദ് പരിയാരത്ത് സ്വഗതവും , സുഹാസ് ചേപ്പാലി, നവാസ് റഷീദ്, അമീർഖാൻ, മുഹമ്മദ് അഹ്‌മദ്‌,
ശൈഖ് സലിം, തുടങ്ങിയവർ സംസാരിച്ചു , ജനറൽ സെക്രട്ടറി റഫ്‌സാദ് വാഴയിൽ
നന്ദിയും പറഞ്ഞു.

നിലവില്‍ ജിസിസി രാജ്യങ്ങളായ സൗദി അറേബ്യ , യു എ ഇ ,ഒമാൻ , ബഹ്റൈൻ , കുവൈറ്റ് ഖത്തർ മുതലായ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദരാണ് സംഘടനയില്‍ അംഗങ്ങളായി ചേര്‍ന്നിട്ടുളളത്. വിവര വിനിമയ രംഗത്തെ പുതിയ സാങ്കേതിക വിദ്യകള്‍ പരസ്പരം കൈമാറുക, തൊഴില്‍ സാഹചര്യങ്ങളും തൊഴിലവസരങ്ങളും കണ്ടെത്തുക, അംഗങ്ങളുടെ വ്യക്തിത്വ വികസനം എന്നിവയാണ് സംഘടനയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.

മാറിക്കൊണ്ടിരിക്കുന്ന വിവര സാങ്കേതിക മേഖലയില്‍ അംഗങ്ങളെ പരിശീലിപ്പി ക്കുകയും ജോലികളില്‍ മികവു പുലര്‍ത്താന്‍ പ്രാപ്തരാക്കുക, ഐ.ടി രംഗത്തെ സാങ്കേതിക വിവരങ്ങള്‍ പരസ്പരം കൈമാറാനും പുതിയ തൊഴില്‍ സാഹചര്യങ്ങള്‍, അവസരങ്ങള്‍ എന്നിവ കണ്ടെത്താനും അംഗങ്ങളെ സഹായിക്കുന്നതിനും കൂട്ടായ്മ ഊന്നൽ നൽകുമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

കൂടുതൽ വിവരങ്ങള്‍ www.itee.in വെബ്സൈറ്റ് സന്ദര്‍ശിക്കുക


Read Previous

സാംകുട്ടിക്ക് കേളി യാത്രയയപ്പ് നൽകി.

Read Next

കല്ലിന്‍മുകളില്‍ ഒന്നിച്ചു ഇരുന്നവര്‍ ഒത്തുകൂടി ‘കല്ലുമ്മൽ’ കൂട്ടായ്‌മ റിയാദ് ഓണാഘോഷം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »