Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തിരഞ്ഞെടുപ്പില്‍ ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപയുടെ വസ്തുക്കള്‍; പകുതിയോളം മയക്കു മരുന്ന്


ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇതുവരെ പിടിച്ചെടുത്തത് 8889 കോടി രൂപ മൂല്യമുള്ള വസ്തുക്കളെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. മാര്‍ച്ച് ഒന്നിനും മെയ് 18 നും ഇടയില്‍ ഉള്ള കണക്കാണിത്. കള്ളപ്പണം, മയക്കുമരുന്ന്, മദ്യം, വില പിടിപ്പുള്ള ലോഹങ്ങള്‍ എന്നിവയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തത്.

പിടിച്ചെടുത്ത വസ്തുക്കളില്‍ പകുതിയോളം മയക്കുമരുന്നുകള്‍ ആണ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് 3,476 കോടി രൂപയുടെ മൂല്യമുള്ള വസ്തുക്കളാണ് പിടികൂടിയി രുന്നത്. ഇതാണ് ഇരട്ടിയലധികമായി വര്‍ധിച്ചിരിക്കുന്നത്.

2019 നെ അപേക്ഷിച്ച് കള്ളപ്പണം 0.61 ശതമാനം വര്‍ധിച്ചപ്പോള്‍, മദ്യം പിടിച്ചെടുക്കല്‍ 167.51 ശതമാനം, മയക്കുമരുന്ന് 209.31 ശതമാനം, വിലയേറിയ ലോഹങ്ങള്‍ 27.68 ശതമാനം, സൗജന്യങ്ങള്‍ 3,235.93 ശതമാനം എന്നിങ്ങനെ വര്‍ധിച്ചു. കള്ളപ്പണം പിടിച്ചെടുത്തത് കൂടുതല്‍ തെലങ്കാനയില്‍ നിന്നാണ്. 114.41 കോടി. 2019 ല്‍ ഇത് 70.98 കോടി രൂപയായിരുന്നു. മയക്കുമരുന്ന് പിടിച്ചെടുത്തത് ഗുജറാത്തിലാണ് കൂടുതല്‍, 1187.8 കോടി. 2019 ല്‍ ഇത് 524.35 കോടിയായിരുന്നു.

അതേസമയം കേരളത്തില്‍ നിന്ന് ഇക്കാലയളവില്‍ 15.66 കോടി രൂപയാണ് പണമായി പിടിച്ചത്. 3.63 കോടി രൂപയുടെ മദ്യം, 45.82 കോടി രൂപ മൂല്യമുള്ള മയക്കുമരുന്ന്, 26.83 കോടി രൂപ മൂല്യമുള്ള ലോഹം, സൗജന്യ വിതരണത്തിനായി കൊണ്ടുവന്ന 5.69 കോടി രൂപയുടെ വസ്തുക്കള്‍ എന്നിവയും കേരളത്തില്‍ നിന്ന് പിടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിന്ന് ആകെ പിടിച്ചെടുത്തത് 97.62 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ്.


Read Previous

എക്‌സാലോജിക്: അബുദാബിയിലെ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് വീണയും സുനീഷും, യുഎസിലേക്കും തുക മാറ്റിയെന്ന് ഷോണ്‍ ജോര്‍ജ്

Read Next

ബംഗ്ലാദേശ് എംപിയുടെ കൊലപാതകം: ഫ്ലാറ്റിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് മാംസവും മുടിയും കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »