Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇത്തരക്കാർ എബിസി ജ്യൂസ് കുടിക്കുന്നത് പണികിട്ടും, അബദ്ധം പറ്റുന്നതിന് മുൻപ് കാര്യമറിയാം


ആരോഗ്യസംരക്ഷണത്തിനും ചർമ്മസംരക്ഷണത്തിനും മികച്ച പാനീയമാണ് ‘എബിസി’ ജ്യൂസ്. ആപ്പിൾ, ബീ​റ്റ്റൂട്ട്, ക്യാര​റ്റ് എന്നിവയാണ് എബിസി ജ്യൂസിലെ പ്രധാന ചേരുവകൾ. ഈ മൂന്ന് സാധനങ്ങളുടെ ഗുണം അടങ്ങിയിരിക്കുന്നുവെന്നതാണ് എബിസി ജ്യൂസിന്റെ പ്രത്യേകത.

ആപ്പിൾ, ബീറ്റ്‌റൂട്ട്, ക്യാരറ്റ് എന്നിവ ചെറിയ കഷ്ണങ്ങളാക്കി അൽപം വെള്ളം ചേർത്ത് മിക്‌സിയിൽ അടിച്ചെടുക്കാം. ജ്യൂസ് അരിച്ചുകളയാതെ തന്നെ കുടിക്കാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ജ്യൂസിൽ അടങ്ങിയിരിക്കുന്ന ഫൈബർ പൂർണമായും ശരീരത്തിൽ എത്തിച്ചേരും. എന്നാൽ എല്ലാവർക്കും എബിസി ജ്യൂസ് ഉത്തമമല്ല.

  • ഭക്ഷണത്തിൽ പൊട്ടാസ്യത്തിന്റെ അളവ് നിയന്ത്രിക്കുന്നവർ
  • വൃക്കസംബന്ധമായ രോഗമുള്ളവർ
  • അമിതമായ ഡയബറ്റീസ് ഉള്ളവർ തുടങ്ങിയവർ ഡോക്‌ടറുടെ നിർദേശപ്രകാരം മാത്രം എബിസി ജ്യൂസ് കുടിക്കുക

ഉച്ചയ്ക്കോ വൈകുന്നേരമോ ആണ് എബിസി ജ്യൂസ് കഴിക്കാൻ ഉത്തമം. ഒരേസമയം ഇത് എനർജി ഡ്രിങ്കായിട്ടും ജ്യൂസായും ഉപയോഗിക്കാവുന്നതാണ്. ഇവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഉയർന്ന അളവിൽ വി​റ്റാമിനുകളും ആന്റിഓക്സിഡന്റുകളും ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. വി​റ്റാമിൻ എ, ബി, ബി വൺ, ബി സിക്സ്,സി തുടങ്ങിയവയാണ് അടങ്ങിയിരിക്കുന്നത്. സിങ്ക്, മഗ്നീഷ്യം, കോപ്പർ, സെലേനിയം മുതലായവയും ജ്യൂസിലുണ്ട്. ദിവസവും ഒരു നേരം ജ്യൂസ് കുടിക്കുന്നവരുടെ മുഖത്തിന് നല്ല തിളക്കവും ഉൻമേഷവും ലഭിക്കും.

ദിവസേന എബിസി ജ്യൂസ് കുടിക്കുന്നത് മലബന്ധം, പൈൽസ് പോലുളളവ തടയാൻ സഹായിക്കും. കുടലിൽ അടിഞ്ഞുകൂടിയ പലതരത്തിലുളള രാസവസ്തുക്കളെ അരിച്ചുകളയാൻ ജ്യൂസിലെ ഫൈബറുകൾ സഹായിക്കും. ഗർഭിണികൾക്കും പിസിഒഡി ഉളളവർക്കും ഉത്തമമാണ്. മാത്രമല്ല, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.


Read Previous

സസ്‌പെൻഷനിലായി കഴിഞ്ഞാൽ വേറെ പാർട്ടിയാണോ? കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തതിൽ വിശദീകരണവുമായി രാഹുൽ

Read Next

വീട്ടിലേക്ക് പെട്ടെന്ന് വിരുന്നുകാർ വന്നോ ? 10 മിനിട്ടിനുള്ളിൽ ഹൽവ തയ്യാറാക്കാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »