ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ആരുടേയും ഉദാഹരണം എടുത്തു പറയുന്നില്ല. ഏതൊരു ആളെ എടുത്ത് പരിശോധിച്ചാലും നല്ല രീതിയില്‍ പെര്‍ഫോം ചെയ്തിട്ടുണ്ടെന്നാണ് കാണാന്‍ കഴിയുക. ഒരു പ്രയാസവും ഇല്ലാതെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്. അത് നല്ല ടീമായിട്ടാണ് മുന്നോട്ട് പോകുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആഭ്യന്തര വകുപ്പ് മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലത്ത് കേരള പൊലീസ് കൂടുതല്‍ പ്രതികരണശേഷിയുള്ളതായി മാറിയിരിക്കുന്നു. പൗര കേന്ദ്രീകൃത സമീപനത്തോടെ പൊലീസ് സേന പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നിരവധി പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യമൊന്നും നല്‍കിയിട്ടില്ല. അതേസമയം ശരിയായ കാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കിയിട്ടുണ്ട്.
മനുഷ്യ വന്യജീവി സംഘര്‍ഷം ശാശ്വത പരിഹാരം കാണേണ്ട വിഷയമാണ്. ശാശ്വത പരിഹാരം കാണണമെങ്കില്‍ നല്ല തോതില്‍ പണവും ചെലവിടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുന്നുണ്ട്. പക്ഷെ ഇതുവരെ ഫലപ്രദമായ സഹായം ഉറപ്പായിട്ടില്ല. എങ്കിലും ചില നടപടികള്‍ സ്വീകരിച്ചുപോകണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. അതിന്റെ ഭാഗമായി വന്യജീവികള്‍ നാട്ടിലേക്ക് വരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ സ്വീകരിച്ചുകൊണ്ടിരിക്കുന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
