Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എപ്പോഴും മത്സരിക്കലല്ല കാര്യം, ഇത്തവണ കുഴിയില്‍ ചാടാനില്ല’


തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കുമോയെന്ന ചോദ്യത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇത്തവണ കുഴിയില്‍ ചാടാനില്ലെന്നും എപ്പോഴും മത്സരിക്കലല്ല കാര്യമെന്നും മുരളീധരന്‍ പറഞ്ഞു.

പോസ്റ്റര്‍ എല്ലായിടത്തും ഉണ്ട്, ആകെ ഒരിക്കല്‍ മാത്രം കോണ്‍ഗ്രസ് വിജയിച്ച ചടയമംഗലത്തും പോസ്റ്റ റുണ്ട്. പയ്യന്നൂരും കല്ല്യാശേരിയും മാത്രം ഇല്ല, ബാക്കി എല്ലായിടത്തും ഉണ്ട്. അത് സ്‌നേഹമാണോ, നിഗ്രഹമാണോയെന്നറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

‘ഇത്തവണ കുഴിയില്‍ ചാടാനില്ല, എപ്പോഴും മത്സരിക്കലല്ല കാര്യം. താന്‍ മത്സരിക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ രണ്ട് മണ്ഡലങ്ങളിലൊഴികെ എല്ലായിടത്തും പോസ്റ്ററുകളുണ്ട്, പയ്യന്നൂരും കല്ല്യാശേരി യും മാത്രം ഇല്ല, ബാക്കി എല്ലായിടത്തും ഉണ്ട്. അത് സ്‌നേഹമാണോ, നിഗ്രഹമാണോയെന്നറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മുരളീധരനെ കായംകുളത്ത് മത്സരിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടി രുന്നു. ‘കോണ്‍ഗ്രസ് കൂട്ടായ്മ’യുടെ പേരില്‍ പതിച്ചിരിക്കുന്ന പോസ്റ്ററില്‍ കെ മുരളീധരനെ കായം കുളത്തിന് തരണമെന്നാണ് ആവശ്യപ്പെടുന്നത്. കേരളത്തിന്റെ മതേതര മുഖമാണ് കെ മുരളീധരന്‍. വിജയം സുനിശ്ചിതമാണെന്നും പോസ്റ്ററിലുണ്ട്. 2006 മുതല്‍ സിപിഎം ജയിക്കുന്ന മണ്ഡലമാണ് കായംകുളം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിതാ ബാബുവാണ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയത്.

കെ മുരളീധരനായി കഴിഞ്ഞദിവസം കോഴിക്കോട് തിരുവമ്പാടിയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടി രുന്നു. ‘കെ മുരളീധരന് മലയോര മണ്ണിലേക്ക് സ്വാഗതം’ എന്ന പോസ്റ്ററായിരുന്നു തിരുവമ്പാടിയില്‍ പതിച്ചത്. തിരുവമ്പാടി തിരിച്ചുപിടിക്കാന്‍ മതേതരത്വത്തിന്റെ കാവലാള്‍ വേണമെന്നും പോസ്റ്ററിലു ണ്ടായിരുന്നു.


Read Previous

ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല’; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

Read Next

സി ജെ റോയിയുടെ മരണം കര്‍ണാടക സിഐഡി അന്വേഷിക്കും, ആദായ നികുതി വകുപ്പിനെതിരെ പൊലീസില്‍ പരാതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »