Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇനി സൗജന്യമില്ല! തൊഴില്‍ വിസയില്‍ വമ്പന്‍ മാറ്റവുമായി കുവൈറ്റ്; വിസ ട്രാന്‍സ്ഫറുകളിലെ ഫീസ് ഇളവുകള്‍ റദ്ദാക്കി


കുവൈറ്റ് സിറ്റി: തൊഴില്‍ വിസ ട്രാന്‍സ്ഫറുകളിലെ ഫീസ് ഇളവുകള്‍ റദ്ദാക്കി കുവൈറ്റ്. തൊഴില്‍ വിപണി മേല്‍നോട്ടം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം എന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനി നല്‍കുന്ന തൊഴില്‍ വിസ ട്രാന്‍സ്ഫറുകളുടെ ഓരോ പെര്‍മിറ്റിനും പുതിയതും സ്റ്റാന്‍ഡേര്‍ഡ് ചെയ്തതുമായ 150 കുവൈറ്റ് ദിനാര്‍ ചാര്‍ജും കുവൈറ്റ് ഭരണകൂടം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് വ്യാഴാഴ്ച പ്രഖ്യാപിച്ച മന്ത്രിതല പ്രമേയം പ്രകാരം ചില മേഖലകള്‍ക്ക് മാറ്റം വരുത്തിയിട്ടുണ്ട്. മാന്‍പവര്‍ ആവശ്യകതകളെ അടിസ്ഥാനമാക്കി അധിക പെര്‍മിറ്റ് ഫീസ് ഒഴിവാക്കാന്‍ അനുവദിച്ചിരുന്ന കഴിഞ്ഞ വര്‍ഷത്തെ ചട്ടങ്ങളിലെ ആര്‍ട്ടിക്കിള്‍-2 സര്‍ക്കാര്‍ റദ്ദാക്കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍, ആരോഗ്യ മന്ത്രാലയം ലൈസന്‍സ് ചെയ്ത ആശുപത്രികള്‍, ക്ലിനിക്കുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, സ്വകാര്യ സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, നിക്ഷേപ പ്രമോഷന്‍ അതോറിറ്റിയുടെ അംഗീകാരമുള്ള വിദേശ നിക്ഷേപകര്‍, സ്പോര്‍ട്സ് ക്ലബുകളും ഫെഡറേഷനുകളും, പൊതു ആനുകൂല്യ അസോസിയേഷനുകള്‍, തൊഴിലാളി യൂണിയനുകള്‍, ചാരിറ്റികള്‍, എന്‍ഡോവ്മെന്റുകള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകള്‍ക്കും സംഘടനകള്‍ക്കും പുതിയ നിയമങ്ങള്‍ ബാധകമാണ്.

ലൈസന്‍സുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക സൗകര്യങ്ങള്‍, വാണിജ്യ, നിക്ഷേപ സ്വത്തുക്കള്‍, ചെറുകിട വ്യവസായങ്ങള്‍ എന്നിവയും ഇവയില്‍ ഉള്‍പ്പെടുന്നു. മുന്‍ ഇളവ് റദ്ദാക്കിയ തോടെ ഈ വിഭാഗങ്ങളിലെ എല്ലാ വര്‍ക്ക് പെര്‍മിറ്റുകള്‍ക്കും ഇപ്പോള്‍ 150 കുവൈറ്റ് ദിനാര്‍ അധിക ഫീസ് ഈടാക്കും. ഇത് അനുവദിച്ച ഓരോ പെര്‍മിറ്റിനും വ്യക്തിഗതമായി കണക്കാക്കും.

ഈ നീക്കം നിര്‍ദ്ദിഷ്ട മേഖലകള്‍ക്കുള്ള മുന്‍ഗണന ഇല്ലാതാക്കുന്നു. വിദേശ തൊഴിലാളികള്‍ക്കുള്ള ഫീസും മറ്റ് നടപടിക്രിയകളും സ്റ്റാന്‍ഡേര്‍ഡ് ചെയ്യുന്നതിന്റെ ഭാഗമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. മാത്രമല്ല 2024 ലെ തീരുമാനത്തെ കുറിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഒരു വര്‍ഷത്തെ ആഘാത പഠനം നടത്തണമെന്ന ആവശ്യകതയും പ്രമേയം ഇല്ലാതാക്കുന്നു.


Read Previous

ചരിത്രം സൃഷ്ടിക്കാൻ ശുഭാംഷു ശുക്ല; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ജൂൺ 10ന്

Read Next

രാജ്യത്ത് 5755 ആക്ടീവ് കോവിഡ് കേസുകള്‍; കുതിച്ചുയരുന്നു: 24 മണിക്കൂറിനുള്ളില്‍ റിപ്പോർട്ട് ചെയ്തത് നാല് മരണം; രണ്ടെണ്ണം കേരളത്തിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »