Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

30 കൊല്ലം ഞാനനുഭവിച്ച വേദനയാണ് സര്‍..’; പൊലിസ് മേധാവിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍


തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. മാധ്യമപ്രവര്‍ത്തകനെന്ന പേരില്‍ പത്രസമ്മേളനം നടക്കുന്ന ഹാളില്‍ എത്തിയ വ്യക്തി ഡിജിപിയോട് താന്‍ നല്‍കിയ പരാതിയില്‍ നടപടി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിഷയ ത്തില്‍ നടപടിയെടുക്കാം എന്ന് ഡിജിപി മറുപടി നല്‍കിയെങ്കിലും ഇയാള്‍ വീണ്ടും ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ പൊലീസ് ഇടപെട്ടു. പിന്നീടാണ് ഇയാള്‍ മാധ്യമപ്രവര്‍ത്തകനല്ലെന്ന് പൊലീസിന് മനസിലായത്.

പൊലീസ് ആസ്ഥാനത്തെ അഞ്ചാം നിലയിലെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു പുതിയ ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ പത്രസമ്മേളനം. കാര്യങ്ങളൊക്കെ സംസാരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് മാധ്യമപ്രവര്‍ത്തകണെന്ന പേരില്‍ ഒരാള്‍ ഡിജിപിയോട് തന്റെ പരാതിയില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഇയാള്‍ പറഞ്ഞു. താന്‍ സര്‍വീസില്‍ ഉണ്ടായിരുന്ന ആളാണ്. പൊലീസ് യൂണിഫോം സിനിമക്കാര്‍ക്ക് വിറ്റു തുടങ്ങിയ കാര്യങ്ങളായിരുന്നു അദ്ദേഹം ഉന്നയിച്ചത്.

30 കൊല്ലം ഞാനനുഭവിച്ച വേദനയാണ് സര്‍. ഞാന്‍ മീഡിയ വക്താവാണ്. ഇതിനൊരു മറുപടി താ.. .’ എന്ന് അദ്ദേഹം വിളിച്ചു പറയുന്നുണ്ടായിരുന്നു. കൈയിലുണ്ടായിരുന്ന പേപ്പറുകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ഇതില്‍ അസ്വാഭാവികത തോന്നിയതോടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് കാര്യങ്ങള്‍ ചോദിച്ചത്. എന്നാല്‍ ഇയാള്‍ മാധ്യമപ്രവര്‍ത്തകനല്ല എന്നറിഞ്ഞതോടെ പൊലീസ് ഇടപെട്ട് മാറ്റുകയായിരുന്നു.

ഈ പരാതിക്കാരന്‍ ആരാണെന്നോ, എന്തായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യമെന്നോ വ്യക്തമായിട്ടില്ല. വാര്‍ത്താസമ്മേളനത്തിന് ശേഷം ഇദ്ദേഹത്തിന്റെ പ്രതികരണം മാധ്യമപ്രവര്‍ത്തകര്‍ തേടിയെങ്കിലും അദ്ദേഹം സംസാരിക്കാന്‍ തയ്യാറായില്ല.


Read Previous

റവാഡ ചന്ദ്രശേഖര്‍ കേരള ഡിജിപി; പൊലീസ് മേധാവിയായി ചുമതലയേറ്റു; നോ കമന്റ്‌സ്’, കൂത്തുപറമ്പ് സംഭവത്തില്‍ പ്രതികരിക്കാനില്ല; പൊതുജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് റവാഡ ചന്ദ്രശേഖര്‍

Read Next

വി എസ് അച്യുതാനന്ദന്റെ നില ഗുരുതരം തന്നെ; വെന്റിലേറ്ററില്‍ തുടരും, ചികിത്സ തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »