ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡൽഹി: 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൻ്റെ ഏഴാം ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടി നൽകും. പാർലമെൻ്റിലെ പ്രസംഗത്തിന് മുമ്പ് അദ്ദേഹം എൻഡിഎ പാർല മെൻ്ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്യും. മൂന്നാം തവണയും അധികാ രത്തിലേറിയ ശേഷം ആദ്യമായാണ് മോദി ഭരണകക്ഷിയുടെ എംപിമാരെ അഭിസം ബോധന ചെയ്യുന്നത്.

കഴിഞ്ഞ ദിവസം നടന്ന നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ബിജെപിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. മണിപ്പൂരിലെ സംഘർഷം മുതൽ നീറ്റ് വിവാദം, അഗ്നിപഥ് പദ്ധതി, കാർഷിക പ്രതിസന്ധി, വിലക്ക യറ്റം, വിദ്വേഷത്തിൻ്റെ രാഷ്‌ട്രീയം എന്നിങ്ങനെയുള്ള നിർണായക വിഷയങ്ങളാണ് 62 മിനിറ്റോളം നീണ്ടുനിന്ന കന്നി പ്രസംഗത്തിൽ രാഹുൽ ഉൾക്കൊള്ളിച്ചത്. രാഹുൽ ഇന്ന ലെ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടി മോദിയുടെ ഇന്നത്തെ പ്രസംഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന.
പ്രശ്‌നങ്ങള്‍ അക്കമിട്ട് നിരത്തി പ്രമോദ് തിവാരി രാഷ്‌ട്രപതിയുടെ പ്രസംഗം യാതൊരു പ്രതീക്ഷയും നല്‍കുന്നതല്ലെന്ന് രാജസ്ഥാനില്‍ നിന്നുള്ള ലോക്‌സഭംഗം പ്രമോദ് തിവാരി. വിലക്കയറ്റം പരിഹരിക്കാന്‍ ശാശ്വത നിര്‍ദ്ദേശങ്ങളൊന്നുമില്ല. നാനൂറ് സീറ്റെന്ന അവകാശവാദത്തിന് എന്താണ് സംഭവിച്ചതെന്നും അദ്ദേഹം ആരാഞ്ഞു. എന്ത് കൊണ്ട് വിജയിക്കാനായില്ലെന്ന് ആലോചിക്കാനും ബിജെപിയോട് നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ 38 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. മണിപ്പൂരിലെ ആക്രമണങ്ങളെയും അദ്ദേഹം എടുത്ത് കാട്ടി. ആഗോ ള വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുകയാണ്. സര്‍ക്കാര്‍ തങ്ങളുടെ ഒരൊറ്റ വാഗ്‌ദാനം പോലും പാലിക്കു ന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ഷകര്‍ക്ക് ഭൂമി നല്‍കല്‍ മുതല്‍ ബുള്ളറ്റ് ട്രെയി നുകള്‍ വരെയുള്ള വാഗ്‌ദാനങ്ങള്‍ പാഴായി. അതേസമയം രാജ്യത്ത് നിന്ന് വന്‍തുകകളു മായി കുറ്റവാളികള്‍ വിദേശത്തേക്ക് കടന്ന് സുഖമായി വിലസുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതിനിടെ തൻ്റെ പ്രസംഗത്തിൻ്റെ ഭാഗങ്ങൾ ലോക്‌സഭ രേഖകളിൽ നിന്ന് നീക്കിയ തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാഹുലിന്‍റെ വാക്കുകൾ- ‘മോദിയുടെ ലോകത്ത് സത്യത്തെ പുറന്തള്ളാൻ കഴിയും, എന്നാൽ വാസ്‌തവത്തിൽ, സത്യത്തെ ഇല്ലാതാക്കാൻ കഴിയില്ല, എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു, അതാണ് സത്യം. അവർക്ക് എത്ര വേണമെങ്കിലും നീക്കം ചെയ്യാന്‍ കഴിയും, എന്നാല്‍ സത്യം സത്യമാണ്.’
നാനൂറ് സീറ്റുകളെന്ന മോദിയുടെ അവകാശവാദം പരാജയപ്പെട്ടതിനെ പരിഹസിച്ച് കല്യാണ്‍ ബാനര്‍ജി
‘എന്‍ഡിഎ സര്‍ക്കാരിന് സുസ്ഥിര സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സീറ്റുകള്‍ പോലും ലഭിക്കാത്ത സാഹചര്യമാണ് ഇക്കുറി തെരഞ്ഞെടുപ്പിലുണ്ടായത്. അതേസമയം ഇന്ത്യ സഖ്യം ശക്തമായ പ്രതിപക്ഷമായി മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ഊന്നു വടികളുമായാണ് നടക്കുന്നത്. ഒന്ന് ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപി. മറ്റൊന്ന് നിതീഷ് കുറിന്‍റെ ജെഡിയു.
ഏത് സമയത്തും ഈ സര്‍ക്കാര്‍ വീഴാം. ബിജെപി അലക്കി വെളുപ്പിച്ച അഴിമതി നിറഞ്ഞ സഖ്യകക്ഷികളുമായാണ് മുന്നോട്ട് പോകുന്നത്. ഇതാണ് കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഗതി. രാഷ്‌ട്രീയ സംവിധാനത്തെ ശുദ്ധീകരിക്കുമെന്ന് പറയുന്ന മോദിക്ക് കുംഭകോണത്തില്‍ മുങ്ങിക്കുളിച്ച രാഷ്‌ട്രീയക്കാരുമായി സന്ധി ചെയ്യേണ്ടി വന്നിരിക്കുന്നു.’ എന്ത് ദുരന്തമാണ് ഇതെന്നും കല്യാണ്‍ ബാനര്‍ജി ചോദിച്ചു.
ജവാന്‍മാര്‍ വോട്ടര്‍മാരെ സ്വാധീനിച്ചെന്ന് ടിഎംസി
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച സിഐഎസ്എഫ് ജവാന്‍മാര്‍ വോട്ടര്‍മാരെ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ സ്വാധീനിച്ചെന്ന് ടിഎംസി നേതാവ് കല്യാണ്‍ ബാനര്‍ജി. പശ്ചിമബംഗാളിലെ തന്‍റെ മണ്ഡലത്തില്‍ വോട്ടെടുപ്പിന്‍റെ അഞ്ചാംഘട്ടത്തില്‍ രണ്ട് സിഐഎസ്എഫുകാര്‍ സ്‌ത്രീകളെ ബലാത്സംഗം ചെയ്‌തെ ന്നും കല്യാണ്‍ ബാനര്‍ജി.
ഇത് ആഭ്യന്തരമന്ത്രി അമിത് ഷായെ ലജ്ജിപ്പിക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനും വോട്ടര്‍മാരെ ബിജെപിക്ക് അനുകൂലമായി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ബാനര്‍ജി.
ഇവിഎമ്മും അഗ്നിവീറും ഇല്ലാതാക്കണമെന്ന് അഖിലേഷ്
തനിക്ക് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ വിശ്വാസമില്െന്ന് അഖിലേഷ് യാദവ്, ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി മുഴുവന്‍ സീറ്റുകളും തൂത്ത് വാരിയാലും ഇവിഎമ്മിനെ തനിക്ക് വിശ്വാസിക്കാനാകില്ലെന്നും അഖിലേഷ്. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാലുടന്‍ അഗ്നിവീര്‍ പദ്ധതിയില്ലാതാക്കുമെന്നും അഖിലേഷ്.
അയോധ്യയിലെ തെരഞ്ഞെടുപ്പ് വിജയം പക്വതയുള്ള ഇന്ത്യന്‍ വോട്ടര്‍മാരുടെ ജനാധിപത്യ വിജയമെന്ന് അഖിലേഷ് യാദവ്
