Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലെ അവസാന കണ്ണിയും മാഞ്ഞു: അനുശോചിച്ച് ന്യൂ ഏജ് ഇന്ത്യാ സാംസ്കാരിക വേദി റിയാദ്


റിയാദ്: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും ആയിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ന്യൂ ഏജ് ഇന്ത്യാസാംസ്കാരിക വേദി റിയാദ് ഘടകം അനുശോചനം രേഖപ്പെടുത്തി. പ്രായാധിക്യത്തെ മറികടന്നുള്ള സമര വീര്യവും ആർജ്ജവും അസാമാന്യ നിശ്ചയദാർഢ്യവുമുള്ള നേതാവായിരുന്ന വി.എസ്.

ജനകീയ പ്രശ്നങ്ങളിൽ നീതി ലഭിക്കുവാൻ ജനത്തോടൊപ്പം നിൽക്കുന്ന നിലപാടുകളാണ് അദ്ദേഹത്തെ ഏറെ ജനകീയനാക്കിയത്.മുത്തങ്ങ, മതികെട്ടാൻ മല, പ്ലാച്ചിമട, മൂന്നാർ മുതലായ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ ഇടപെടലുകളെ ജനതക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.

രാജവാഴ്ചക്കാലത്ത് ഫ്യൂഡൽ മാടമ്പിമാരുടെ കൊടിയ ചൂഷണത്തിനും മർദ്ദനത്തിനും എതിരെ കർഷക തൊഴിലാളികളെയും മറ്റു മർദ്ദിത ജനവിഭാഗങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ അതുല്യ പോരാട്ടങ്ങളിലൂടെയാണ് വിഎസ് എന്ന സഖാവിന്റെ ജീവിതം ഉദയം കൊള്ളുന്നത്.

പാരിസ്ഥിതിക, വർഗ്ഗ രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിൽ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ആയിരുന്നപ്പോഴും അദ്ദേഹം ഏറെ പ്രതിജ്ഞാബദ്ധനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ന്യൂ ഏജ് വാർത്ത കുറിപ്പിലൂടെ അറിയിച്ചു.


Read Previous

അപ്രതീക്ഷിത പ്രഖ്യാപനവുമായി ജഗധീപ് ധൻകർ; ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചു

Read Next

വി.എസ്. പോരാളികളുടെ പോരാളി: മലയാളം മിഷൻ സൗദിഅറേബ്യ ചാപ്റ്റർ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »