വിലകൂട്ടി ജയിൽ ചപ്പാത്തിയും; വർധനവ് 13 വർഷങ്ങൾക്ക് ശേഷം


തിരുവനന്തപുരം: സാധാരണക്കാരന്റെ ആശ്രയമായ ജയില്‍ ചപ്പാത്തിക്കും വില കൂട്ടി. രണ്ട് രൂപ ഈടക്കിയിരുന്ന ഒരു ചപ്പാത്തിക്ക് ഇനി മുതല്‍ മൂന്ന് രൂപയാണ് വില. പത്ത് ചപ്പാത്തിയടങ്ങിയ ഒരു പാക്കറ്റ് വാങ്ങാന്‍ ഇനി 30 രൂപ നല്‍കണം. മുന്‍പ് 20 രൂപയാണ് ഒരു പാക്കറ്റ് ചപ്പാത്തിക്ക് ഈടാക്കിയിരുന്നത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയില്‍ ചപ്പാത്തിക്ക് വില വര്‍ധിപ്പിക്കുന്നത്.

വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷന്‍ ഹോമുകള്‍, ചീമേനി തുറന്ന ജയില്‍, കണ്ണൂര്‍, വിയ്യൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷന്‍ ഹോമുകള്‍, കോഴിക്കോട്, കൊല്ലം, എറണാകുളം ജില്ലാ ജയിലുകള്‍ എന്നിവിടങ്ങളിലാണ് ജയില്‍ ചപ്പാത്തി നിര്‍മാണം നടക്കുന്നത്. 2011 മുതലാണ് ജയിലുകളില്‍ ചപ്പാത്തി നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിച്ചത്. തുടക്കം മുതല്‍ ഒരു ചപ്പാത്തിക്ക് രണ്ട് രൂപയാണ് ഈടാക്കിയിരുന്നത്.

ഗോതമ്പ് മാവിന്റെ വില വര്‍ധിച്ച സാഹചര്യത്തിലാണ് ചപ്പാത്തിക്കും വില കൂട്ടുന്നതെന്നാണ് വിശദീകരണം. ഫെബ്രുവരിയില്‍ ജയിലുകളില്‍ തയാറാക്കി വില്‍ക്കുന്ന മറ്റ് വിഭവങ്ങളുടെയും വില വര്‍ധിപ്പിച്ചിരുന്നു. ആശ്യക്കാര്‍ ഏറെയുള്ള ചിക്കന്‍ കറി, ചിക്കന്‍ ഫ്രൈ, ചിക്കന്‍ ബിരിയാണി എന്നിവയ്ക്ക് യഥാക്രമം 30, 45, 70 എന്നിങ്ങനെയാണ് നിലവില്‍ ഈടാക്കുന്ന വില. ഇത് കൂടാതെ പ്രഭാത ഭക്ഷണങ്ങളും സ്റ്റേഷനറി പലഹാരങ്ങളും ജയിലുകളില്‍ നിര്‍മിച്ച് വില്‍ക്കുന്നുണ്ട്.


Read Previous

ചൈനയെ വീഴ്ത്തി ഇന്ത്യൻ പെൺപട; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തി ഇന്ത്യ

Read Next

മല്ലപ്പള്ളിയിലെ പ്രസംഗം; വളച്ചൊടിച്ചു, ധാർമ്മികത ഉയർത്തിപ്പിടിച്ച് രാജി, ഇനി ഒരു കേസുമില്ല’; സജി ചെറിയാന്റെ പഴയ വാദങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »