ജയിലിൽ കഴിയുന്ന കശ്മീരി മാധ്യമപ്രവർത്തകന് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം


ശ്രീനഗർ: ജയിലിൽ കഴിയുന്ന കശ്മീരി മാധ്യമപ്രവർത്തകൻ ഇർഫാൻ മെഹ്‌റാജിന് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം. 2024ലെ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് റിലീജ്യസ് ഫ്രീഡം ജേർണലിസം പുരസ്കാരത്തിനാണ് ഇർഫാൻ മെഹ്‌റാജിനെ തെരഞ്ഞെടുത്തി രിക്കുന്നത്. കശ്മീരിലെ ഹെറോയിൻ വ്യാപനത്തെക്കുറിച്ചുള്ള വാർത്തക്ക് മികച്ച വിഡിയോ സ്റ്റോറി വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്.

ഡി.ഡബ്ല്യുവിലെ ആകാൻക്ഷ സക്‌സേന, ഖാലിദ് ഖാൻ എന്നിവരും ഈ പുരസ്കാരം പങ്കിട്ടു. ഇത്തവണ നാലു കാറ്റഗറികളിലേക്കായി 210 എൻട്രികളാണ് ലഭിച്ചിരുന്നത്. വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിലിൻറെ നൽകുന്ന പുരസ്കാരങ്ങൾ ചിക്കാഗോയിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു.2023 മാർച്ച് 20ന് എൻ.ഐ.എ മെഹ്റാജിനെ ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തി യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. രാജ്യദ്രോഹം, ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം തുടങ്ങിയ കുറ്റങ്ങളാണ് ആരോപിക്കുന്നത്.


Read Previous

ഹേമ കമ്മറ്റി തുറന്നുവിട്ട ഭൂതം: ലൈംഗിക ചൂഷണങ്ങളില്‍ 17 കേസുകൾ; ആടിയുലഞ്ഞ് മലയാള സിനിമ; ശ്രീലേഖ, രേവതി, മിനു, സോണിയ…?

Read Next

പാലക്കാട് 3806 കോടിയുടെ ഇഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി; അംഗീകാരിച്ച് കേന്ദ്രമന്ത്രിസഭ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »