Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജെയ്ഷെയുടെ വനിതാ വിഭാഗത്തിലേക്ക് അയ്യായിരം പേരെ റിക്രൂട്ട് ചെയ്‌തെന്ന് അവകാശവാദം; ‘മരിച്ചാല്‍ നേരേ സ്വര്‍ഗത്തിലേക്കെന്ന്’ മസൂദിന്റെ വാഗ്ദാനം


ഇസ്ലമാബാദ്: പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഇസ്ലാമിക ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തിലേക്ക് 5,000 പേരെ റിക്രൂട്ട് ചെയ്തതായി സംഘടനയുടെ സ്ഥാപകനും തലവനുമായ മസൂദ് അസറിന്റെ അവകാശവാദം.

ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാ അത്ത്-ഉല്‍-മോമിനാത്തില്‍ അംഗങ്ങളായവരെ ചാവേര്‍ ആക്രമണങ്ങള്‍ക്കായി പരിശീലിപ്പിക്കുകയും ഇവരില്‍ ഭീകര വാദം വളര്‍ത്തുകയും ചെയ്യുന്ന തായാണ് റിപ്പോര്‍ട്ട്. മസൂദ് അസറിന്റെ സഹോദരി സയീദയുടെ നേതൃത്വത്തിലാണ് ജമാ അത്ത്-ഉല്‍-മോമിനാത്ത് രൂപവല്‍കരിച്ചിരിക്കുന്നത്. വനിതാ വിഭാഗത്തിലൂടെ ഭീകര സംഘടനയുടെ സാന്നിധ്യം ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത് എന്നാണ് സൂചന.

സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് മസൂദ് അസര്‍ ഇതസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ ആഴ്ചകളില്‍ അയ്യായിരത്തില്‍ അധികം സ്ത്രീകള്‍ ജമാ അത്ത്-ഉല്‍-മോമിനാത്തി ല്‍ ചേര്‍ന്നതായും റിക്രൂട്ട്‌മെന്റും പരിശീലനവും സുഗമമാക്കുന്നതിന് പാക് അധിനിവേശ കാശ്മീരില്‍ ജില്ലാ തലത്തിലുള്ള യൂണിറ്റുകള്‍ സ്ഥാപിക്കാനും മസൂദ് അസര്‍ ആഹ്വാനം ചെയ്തു.

ഓരോ ജില്ലയ്ക്കും വനിതാ മേധാവി അഥവാ ‘മുന്‍തസിമ’ നയിക്കുന്ന ഒരു പ്രത്യേക ആസ്ഥാനം ഉണ്ടാ കും. ഗ്രൂപ്പില്‍ ചേര്‍ന്ന പല സ്ത്രീകളും ജമാ അത്ത്-ഉല്‍-മോമിനാത്തില്‍ അംഗമായതിലൂടെ തങ്ങള്‍ക്ക് ഒരു ലക്ഷ്യബോധം ഉണ്ടാകുകയും അവരുടെ വിശ്വാസം ശക്തമാകുകയും ചെയ്തുവെന്ന് പറഞ്ഞതായി മസൂദ് അസറിന്റെ പോസ്റ്റില്‍ അവകാശപ്പെട്ടിരുന്നു.

ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തിന്റെ രൂപീകരണം പാക് ഭീകര സംഘടനയിലെ ശ്രദ്ധേ യമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഭീകര പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ പുതിയ മുഖങ്ങളായി ഉയര്‍ന്നു വരുന്നു എന്നാണ് ഈ മാറ്റത്തെ വിദഗ്ധര്‍ വിശകലനം ചെയ്യുന്നത്. ജെയ്‌ഷെയുടെ ശത്രുക്കളെ നേരിടാന്‍ സ്ത്രീകളെ റിക്രൂട്ട് ചെയ്യാനും പരിശീലിപ്പിക്കാനും വിന്യസിക്കാനുമുള്ള ഒരു വിശദമായ പദ്ധതി ആവിഷ്‌കരിക്കുന്നതായുള്ള മസൂദ് അസറിന്റെ ഓഡിയോ സന്ദേശം ഒക്ടോബറിലാണ് പുറത്തുവന്നത്. സംഘടനയുടെ ഭാഗമാകുന്ന ഏത് സ്ത്രീയും ‘മരണ ശേഷം നേരിട്ട് സ്വര്‍ഗത്തില്‍ പോകും’ എന്നും മസൂദ് അസര്‍ വാഗ്ദാനം ചെയ്തിരുന്നു.


Read Previous

എട്ട് കരാറുകളില്‍ ഒപ്പു വെച്ച് ഇന്ത്യയും റഷ്യയും; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് മോഡിയും പുടിനും

Read Next

അറസ്റ്റ് തടഞ്ഞ് ഹൈക്കോട‌തി രാഹുൽ മാങ്കൂട്ടത്തിലിന് താൽക്കാലിക ആശ്വാസം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »