Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജമാഅത്തെ ഇസ്ലാമിയെ തകര്‍ത്ത് ബിഎന്‍പിയുടെ ചരിത്രമുന്നേറ്റം; ‘ജൂലൈ ചാര്‍ട്ടര്‍’ ഹിതപരിശോധനയെ പിന്തുണച്ച് ജനങ്ങള്‍


ധാക്ക: ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിക്ക് ( ബിഎന്‍പി) ചരിത്രജയം. 300 അംഗ പാര്‍ലമെന്റില്‍ 209 സീറ്റുകളാണ് ബിഎന്‍പി നേടിയത്. ബിഎന്‍പി മുന്നണിക്ക് ആകെ 212 സീറ്റുകള്‍ ലഭിച്ചു. തീവ്ര ഇസ്ലാമിസ്റ്റ് കക്ഷിയായ ജമാഅത്തെ ഇസ്ലാമി നേതൃത്വം നല്‍കുന്ന മുന്നണി 77 സീറ്റിലേക്ക് ഒതുങ്ങി. ഷെയ്ഖ് ഹസീനയെ സ്ഥാനഭ്രഷ്ടയാക്കിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവര്‍ രൂപീകരിച്ച നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി വെറും ആറു സീറ്റിലൊതുങ്ങി.

ഇസ്ലാമി ആന്ദോളന്‍ ബംഗ്ലാദേശ് പാര്‍ട്ടിക്ക് ഒരു സീറ്റു ലഭിച്ചപ്പോള്‍, ഏഴു സ്വതന്ത്രരും വിജയിച്ചു. പൊതു തെരഞ്ഞെടുപ്പിനൊപ്പം നടത്തിയ, ഭരണഘടനാ പരിഷ്‌കാരങ്ങള്‍ അടക്കം ഉറപ്പാക്കുന്ന ‘ജൂലൈ ചാര്‍ട്ടര്‍’ നടപ്പാക്കണോയെന്ന കാര്യത്തില്‍ നടത്തിയ ഹിതപരിശോധനയില്‍ ബഹുഭൂരിപക്ഷവും അനുകൂല മായി പ്രതികരിച്ചു. 68.1 ശതമാനം പേരാണ് റഫറണ്ടത്തെ അനുകൂലിച്ചത്. 31.9 ശതമാനം പേര്‍ എതിര്‍ ത്തും വോട്ടു രേഖപ്പെടുത്തി. ഇതോടെ, ഭരണഘടന ഭേദഗതി ചെയ്യാനും തെരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്‌കരിക്കാനും പാര്‍ലമെന്റിന് അനുമതി ലഭിച്ചിരിക്കുകയാണ്.

ബിഎന്‍പി മുമ്പ് ജൂലൈ ചാര്‍ട്ടര്‍ പരിഷ്‌കാരങ്ങളില്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ബിഎന്‍പി അധികാരത്തിലേറുമ്പോള്‍, ഭരണഘടനാപരിഷ്‌കാരങ്ങള്‍ എങ്ങനെ യാണ് പ്രാവര്‍ത്തികമാക്കുകയെന്ന് രാജ്യം ഉറ്റുനോക്കുന്നു. ബംഗ്ലാദേശില്‍ നടന്ന പൊതുതെരഞ്ഞെ ടുപ്പില്‍ 59.44 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്ത മാക്കിയിട്ടുള്ളത്. ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം നിര്‍ണായക നാഴികക്കല്ലാണ്. 1991 നുശേഷം ഇതാദ്യമായാണ് മുന്‍ പ്രധാനമന്ത്രിമാരായ, ഷെയ്ഖ് ഹസീനയും ഖാലിദ സിയയും ഇല്ലാതെ ബംഗ്ലാ ദേശില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.


Read Previous

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്? വാഗ്ദാനം ഉന്നത പദവി, കെസി വേണുഗോപാലിനെ കണ്ടേക്കും

Read Next

നിങ്ങള്‍ സ്‌നേഹമുള്ള രക്ഷിതാക്കളാണ്’, ആലിന്റെ മാതാപിതാക്കള്‍ക്ക് അഭിവാദ്യങ്ങളുമായി കമല്‍ ഹാസന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »