Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജമാല്‍ ഖഷോഗി വിഷയം മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചത് തന്റെ അതിഥിയെ അപമാനിക്കാന്‍ വേണ്ടി, മുഹമ്മദ്‌ സല്‍മാന് പങ്കില്ല: ട്രംപ്, സൗദിയും-അമേരിക്കയും വന്‍ വ്യാപാര കരാറുകള്‍ ഒപ്പുവെച്ചു


ജമാല്‍ ഖഷോഗി വധത്തില്‍ സൗദിയുടെ പങ്ക് കണ്ടെത്തിയ 2021ലെ സിഐഎ റിപ്പോര്‍ട്ടിനെ തള്ളുന്നാണം ട്രംപിന്റെ പുതിയ പ്രഖ്യാപനം. 2018ല്‍ ആണ് ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ യുഎസും സൗദി അറേബ്യയും തമ്മില്‍ വലിയ ഭിന്നതകള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിന് ഉത്തരവിട്ടത് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആയിരിക്കാമെന്ന അമേരിക്കന്‍ രഹസ്യാ ന്വേഷണ ഏജന്‍സികളുടെ നിരീക്ഷണം. 2018 ന് ശേഷം ഇതാദ്യമായാണ് സൗദി കിരീടാവകാശി യുഎസില്‍ എത്തിയത്.

തന്റെ അതിഥിയെ അപമാനിക്കാന്‍ വേണ്ടി മാത്രമാണ് ജമാല്‍ ഖഷോഗി വിഷയം മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചതെന്നും ട്രംപ് കുറ്റപ്പെടുത്തി. ഖഷോഗി വിവാദ വ്യക്തിയായിരുന്നു. ചിലപ്പോള്‍ അരുതാത്തത് സംഭവിക്കുമെന്നും മുഹമ്മദ് ബിന്‍ സുല്‍ത്താനുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെ ട്രംപ് പറഞ്ഞു. ”നിങ്ങള്‍ ഉന്നയിക്കുന്നത് വിവാദപുരുഷനായ ഒരാളെക്കുറിച്ചാണ്. ആ മാന്യനെ ഒരുപാട് പേര്‍ക്ക് ഇഷ്ടമായിരുന്നില്ല. നിങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമായാലും ഇല്ലെങ്കിലും പലതും സംഭവിക്കും. അദ്ദേഹത്തിന് ഇതേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു, നമുക്ക് ഇത് ഇവിടെ നിര്‍ത്താം, എന്നും സൗദി കിരീടാവകാശിയുടെ നേരെ തിരിഞ്ഞുകൊണ്ട് ട്രംപ് പറഞ്ഞു.

അതേസമയം, സൗദി കിരീടാവകാശിയുടെ യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായി വന്‍ വ്യാപാര കരാറുകള്‍ക്കാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്. ഇരു രാജ്യങ്ങളും സിവില്‍ ആണവോര്‍ജം, അത്യാധുനിക യുഎസ് എഫ്-35 യുദ്ധവിമാനങ്ങള്‍ എന്നിവയുടെ വില്‍പ്പന എന്നിവയുമായി ബന്ധപ്പെട്ട കരാറുകളില്‍ ഒപ്പുവച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.


Read Previous

ഇന്ത്യ അമ്മയുടെ ജീവന്‍ രക്ഷിച്ചു’; ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറില്ലെന്ന പ്രതീക്ഷയില്‍ മകന്‍

Read Next

പിടിച്ചെടുത്ത വാഹനം പൊളിച്ചടുക്കി പൊലീസ്; റോഡിൽ ഷോ വേണ്ടെന്ന് മുന്നറിയിപ്പ് (വിഡിയോ)

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »