ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പ്; ആദ്യഘട്ടത്തിൽ മികച്ച പോളിങ് 59.36 ശതമാനം


ശ്രീനഗർ: ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ മികച്ച പോളിങ് രേഖപ്പെടുത്തി. വൈകുന്നേരം 7.30 വരെ നടന്ന പോളിങിൽ 59.36 ശതമാനം പേരാണ് ജമ്മു കശ്‌മീരിൽ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 58.46 ശതമാനം ആയിരുന്നു പോളിങ്.

തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടമായ ഇന്ന് 24 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഒമ്പത് വനിത സ്ഥാനാര്‍ഥികളടക്കം 219 പേരാണ് ജമ്മുവിൽ ജനവിധി തേടുന്നത്. അതിൽ 90 പേര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്. പിഡിപി നേതാവ് മെഹബൂബ മുഫ്‌തി യുടെ മകള്‍ ഇല്‍തിജ മുഫ്‌തി, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി, എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിര്‍ തുടങ്ങിയവരാണ് ജനവിധി തേടുന്ന സ്ഥാനാര്‍ഥികള്‍.

മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മുവിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 25നാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ഒക്‌ടോബർ ഒന്നിന് നടക്കും. ഒക്‌ടോബർ എട്ടിനാണ് ഫല പ്രഖ്യാപനം.


Read Previous

ഗ്രാമത്തിലോ വന്‍ നഗരത്തിലോ, എവിടെ ജനിച്ചുവളര്‍ന്ന കുട്ടിയാണെങ്കിലും സമര്‍പ്പണ മനോഭാവത്തോടെ കഠിനാധ്വാനം ചെയ്താല്‍ അവര്‍ക്ക് വലിയ അവസരങ്ങള്‍ പിടിച്ചെടുക്കാം, ശമ്പളം രണ്ട് കോടി! ഗൂഗിളില്‍ സ്വപ്‌ന തുല്യമായ ജോലി കൈപ്പിടിയിലൊതുക്കി ബിഹാര്‍ സ്വദേശി

Read Next

20കാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തി; പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന അതികഠിനമായ നീര്‍ക്കെട്ട്, തുടര്‍ന്നുള്ള പരിശോധനയില്‍ കണ്ടെത്തല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »