സൗദിയിൽ അറസ്റ്റിലായ കശ്‌മീരി എൻജിനീയർക്ക് 31വർഷത്തെ തടവ് ശിക്ഷ, ഇടപെടണമെന്ന ആവശ്യവുമായി ജമ്മു കശ്‌മീർ സ്റ്റുഡൻസ് അസോസിയേഷൻ


ശ്രീനഗര്‍: രണ്ട് വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍ അറസ്റ്റിലായ കശ്‌മീരി എന്‍ജിനീയര്‍ അബ്‌ദുള്‍ റാഫി ബാബയെ 31 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. സൈബര്‍ കുറ്റങ്ങളും ഭീകരപ്രവര്‍ത്തനങ്ങളുമാണ് ബാബയ്ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. സാമൂഹ്യമാധ്യമങ്ങ ളില്‍ അധിക്ഷേപകരമായ ദൃശ്യങ്ങളും പങ്കുവച്ചിരുന്നതായി ആരോപിക്കുന്നു.

ശ്രീനഗറിലെ സൗരയില്‍ നിന്നുള്ള ബാബയെ 2022ല്‍ മാര്‍ച്ചിലാണ് അറസ്റ്റ് ചെയ്‌തതെന്ന് നേരത്തെ തന്നെ ഇടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. സൗദി അറേബ്യയിലെ ഹൊഫ ഫ് മേഖലയിലുള്ള കിങ് ഫൈസല്‍ സര്‍വകലാശാലയില്‍ ജോലി ചെയ്യുന്നതിനിടെ യായിരുന്നു അറസ്റ്റ്.

ബാബയെ മടക്കിക്കൊണ്ടുവരാന്‍ അടിയന്തരമായി ഇടപെടണമെന്ന് വിദേശകാര്യമന്ത്രി ഡോ. എസ്‌ ജയശങ്കറോട് അഭ്യര്‍ത്ഥിച്ചതായും അദ്ദേഹം ഇക്കാര്യത്തില്‍ ഇടപെടാമെന്ന് സമ്മതിച്ചതായും ജമ്മുകശ്‌മീര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ വക്താവ് പറഞ്ഞു. ദമാമി ലെ ഇന്‍റലിജന്‍സ് ജയിലില്‍ 2022 മാര്‍ച്ച് ഒന്നുമുതല്‍ ഇദ്ദേഹം തടവിലാണെന്ന് റിയാദിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ജമ്മു കശ്‌മീര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ പറയുന്നു.

ഇദ്ദേഹത്തെ ആദ്യം പതിനൊന്ന് വര്‍ഷത്തേക്കാണ് ശിക്ഷിച്ചതെന്ന് അണ്ടര്‍ സെക്രട്ടറി ബിഭുതി നാഥ് പാണ്ഡെ തങ്ങളോട് പറഞ്ഞതായി വിദ്യാര്‍ത്ഥി അസോസിയേഷന്‍ വെളിപ്പെടുത്തി. എന്നാല്‍ കേസില്‍ അപ്പീല്‍ പോയതോടെ അപ്പീല്‍ കോടതി ശിക്ഷ 31 വര്‍ഷമാക്കി വര്‍ദ്ധിപ്പിക്കുകയായിരുന്നു. ബന്ധപ്പെട്ട നിയമങ്ങളിലെ വിവിധ വകുപ്പു കളും അനുച്‌ഛേദങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കേസ് നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും വക്താവ് പറഞ്ഞു.

ബാബയ്ക്ക് കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നു. 2021 മെയ് മൂന്ന്, 2022 സെപ്റ്റംബര്‍ ആറ്, 2023 ഫെബ്രുവരി 20, 2023 സെപ്റ്റംബര്‍ അഞ്ച്, 2024 സെപ്റ്റംബര്‍ പതിനൊന്ന് തീയതികളിലാണ് കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭ്യമായത്. ഈ സമയത്ത് അദ്ദേഹം തന്‍റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന് അറിയിച്ചു. ആഴ്‌ചയില്‍ ഒരിക്കല്‍ നാട്ടിലേക്ക് വിളിക്കുന്നുണ്ടെന്നും പറഞ്ഞു. അദ്ദേഹം പൂര്‍ണ ആരോഗ്യ വാനാണ്. താമസം, ഭക്ഷണം എന്നിവ സംബന്ധിച്ച് യാതൊരു പ്രശ്‌നങ്ങളും അദ്ദേഹത്തി നില്ലെന്നും അവര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വ്യക്തമാക്കി.

അതേസമയം ഇദ്ദേഹത്തിന് നീതി ലഭ്യമാക്കണമെന്ന് കുടുംബാംഗങ്ങളും ആവശ്യപ്പെ ട്ടിട്ടുണ്ട്. ശ്രീനഗറില്‍ നിന്നുള്ള പാര്‍ലമെന്‍റംഗം റൂഹള്ള മെഹ്‌ദിയും ഇദ്ദേഹത്തിന്‍റെ മോചനകാര്യത്തില്‍ ഇടപെടണമെന്ന് വിദേശകാര്യമന്ത്രി എസ്‌.ജയശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തന്‍റെ മകന്‍ പത്ത് വര്‍ഷം മുമ്പാണ് ജോലി തേടി സൗദി അറേബ്യ യിലേക്ക് പോയതെന്നും മകന് യാതൊരു കുറ്റകൃത്യ പശ്ചാത്തലവും ഇല്ലെന്നും ബാബ യുടെ പിതാവ് മന്‍സൂര്‍ ഉള്‍ ഹഖ് പറഞ്ഞു.


Read Previous

നവകേരള നിർമ്മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നൽകാൻ പോരുന്ന ക്രിയാത്മക ഇടപെടൽ; ബജറ്റിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Read Next

കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രവാസികളെ മറക്കുന്നു: ബജറ്റുകൾ നിരാശജനകം: റിയാദ് ഒഐസിസി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »