ജമ്മു കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തും; ചൈനയുടെ സഹായവും തേടും’: പ്രഖ്യാപനവുമായി ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് തീവ്രവാദ ഗ്രൂപ്പിന്റെ നേതാവ്


ധാക്ക: ജമ്മു കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തുമെന്ന പ്രഖ്യാപനവുമായി ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് തീവ്രവാദ ഗ്രൂപ്പിന്റെ നേതാവ് മുഹമ്മദ് ജാസിമുദ്ദീന്‍ റഹ്മാനി. ഷെയ്ഖ് ഹസീന പുറത്തായ ശേഷം അധികാരത്തില്‍ വന്ന ഇടക്കാല സര്‍ക്കാര്‍ മൂന്നാഴ്ച മുന്‍പാണ് റഹ്മാനിയെ ജയിലില്‍ നിന്ന് മോചിപ്പിച്ചത്. ഇന്ത്യയ്ക്കെ തിരെ നീങ്ങാന്‍ അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും ഇസ്ലാമിക് ഭീകരരുടെ സഹായവവും അന്‍സറുല്ല ബംഗ്ലാ ടീം (എബിടി) നേതാവായ റഹ്മാനി തേടിയിട്ടുണ്ട്.

‘അല്‍ ഖ്വയ്ദ’ ഭീകര സംഘടനയുമായി ബന്ധമുള്ള റഹ്മാനി ഖാലിസ്ഥാനികളുടെ സഹായത്തോടെ ഇന്ത്യയെ തകര്‍ക്കുമെന്നാണ് പറഞ്ഞിരുന്നത്. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ റഹ്മാനി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോടും ആവശ്യപ്പെട്ടിരുന്നു. ഇയാളുടെ വീഡി യോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

‘സിക്കിം പോലെയോ ഭൂട്ടാനെ പോലെയോ അല്ല ബംഗ്ലാദേശ്. ഞാന്‍ ഇന്ത്യക്ക് മുന്നറി യിപ്പ് നല്‍കുന്നു’ എന്നാണ് റഹ്മാനി തന്റെ വീഡിയോയില്‍ പറയുന്നത്. ‘ 8 കോടി മുസ്ലീങ്ങളുള്ള രാജ്യമാണിത്. നിങ്ങള്‍ ബംഗ്ലാദേശിലേക്ക് നീങ്ങുകയാണെങ്കില്‍, അതിര്‍ത്തി അടയ്ക്കാന്‍ ഞങ്ങള്‍ ചൈനയോട് ആവശ്യപ്പെടും.

ഇതോടൊപ്പം ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളോട് കലാപത്തില്‍ ചേരാന്‍ ഇസ്ലാ മിക മത മൗലികവാദികള്‍ ആവശ്യപ്പെടും. കാശ്മീരില്‍ ഒരു സ്വാതന്ത്ര്യ സമരം തുടങ്ങാ നും ഞങ്ങള്‍ ആവശ്യപ്പെടും എന്നാണ് റഹ്മാനിയുടെ ഭീഷണി.


Read Previous

വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ യുവാവിന് മങ്കിപോക്‌സ് ലക്ഷണം; നിരീക്ഷണത്തില്‍

Read Next

രാഹുൽ ഗാന്ധിയുടെ ഡാളസ് സന്ദർശനം ഉജ്ജ്വലമാക്കാൻ ഒഐസിസി യൂഎസ്എയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »