ഭാര്യ ഗര്ഭിണിയായതിലെ സംശയരോഗമാണ് രമാദേവിയെ ഭര്‍ത്താവ്‌ ജനാര്‍ദ്ദനന്‍ നായര്‍ കൊലപ്പെടുത്താന്‍ കാരണമായത്‌; വർഷങ്ങൾക്കു മുൻപ് പ്രസവം നിർത്തിയ രമാദേവിക്ക് ട്യൂബ്‌ പ്രഗ്നന്‍സിയുണ്ടായതോടെ ജനാർദ്ദനൻ നായരുടെ മനസ്സിൽ സംശയം ഉടലെടുത്തു


തിരുവല്ല പുല്ലാട് രമാദേവി കൊലക്കേസിലെ പ്രതി പിടിയിലായതോടെ കേരളത്തിൻ്റെ കുറ്റന്വേഷണ ചരിത്രത്തിലെ വലിയൊരു ഏടുകൂടിയാണ് എഴുതപ്പെടുന്നത്. കൊല പാതകം നടത്തിയ ആൾ തന്നെ പ്രതിയെ പിടികൂടാനുള്ള ആവശ്യം ഉന്നയിക്കുക, വർഷങ്ങൾക്കു ശേഷം പിടിയിലാകുക എന്നീ അപൂർവ്വ സംഭവങ്ങൾ കൂടി ഈ കുറ്റകൃത്യത്തിൻ്റെ ചരിത്രത്തിലെ നാൾവഴികളിൽ ഉൾപ്പെടുന്നുണ്ട്. രമാദേവിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 17 വർഷം നീണ്ടു നിന്ന ദുരൂഹത യ്ക്കാണ് ഇതോടെ അവസാനമാകുന്നത്. നീണ്ട നാളുകളായുള്ള അന്വേഷണത്തിലൂടെ യാണ് ക്രൈംബ്രാഞ്ചിനു മുന്നിൽ ഒടുവിൽ സത്യം വെളിവായത്. 2006 മേയ് 26-ന് വൈകീട്ട് ആറുമണിയോടെയാണ് പുല്ലാട് വടക്കേകവല വടക്കേച്ചട്ടക്കുളത്ത് രമാദേ വി(50)യെ വീടിനുള്ളിൽ കഴുത്തിന് വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തുന്നത്. കേസിൽ രമാദേവിയുടെ ഭർത്താവും മുൻ പോസ്റ്റ്മാസ്റ്ററായ ആറന്മുള കച്ചേരിപ്പടി ശ്രീമംഗലം വീട്ടിൽ സി.ആർ. ജനാർദ്ദനൻ നായർ (75) അറസ്റ്റിലാകുമ്പോൾ ഒത്തിരി ദുരൂഹതക ൾക്കു കൂടിയാണ് അവസാദനമാകുന്നത്.

രമാദേവിയെ ഭര്‍ത്താവ്‌ ജനാര്‍ദ്ദനന്‍ നായര്‍ കൊലപ്പെടുത്താന്‍ കാരണമായത്‌ സംശയരോഗം മൂലമാണെന്നാണ് ക്രെെംബ്രാഞ്ച് വെളിപ്പെടുത്തുന്നത്. ഭാര്യ ഗര്ഭിണി യായതിലെ സംശയരോഗമാണ് ജനാർദ്ദനൻ നായരെക്കൊണ്ട് ഈ ക്രൂരകൃത്യം ചെയ്യി പ്പിച്ചത്. ഭാര്യയ്‌ക്ക്‌ മറ്റാരുമായോ അവിഹിതം ഉണ്ടായിരുന്നുവെന്നുതന്നെ ജനാർദ്ദനൻ നായർ ഉറച്ചു വിശ്വസിച്ചു. അവിഹിത ബന്ധത്തിലൂടെയാണ് ഭാര്യ ഗര്‍ഭിണിയായതെന്ന് സംശയിച്ചായിരുന്നു ഇയാൾ അരുംകൊല നടത്തിയത്. വർഷങ്ങൾക്കു മുൻപ് പ്രസവം നിർത്തിയ രമാദേവിക്ക് ട്യൂബ്‌ പ്രഗ്നന്‍സിയുണ്ടായതോടെയാണ് ജനാർദ്ദനൻ നായരുടെ മനസ്സിൽ സംശയം ഉടലെടുത്തത്. രമാദേവിയുടെ ഗർഭത്തിന് ഉത്തരവാദി താനല്ലെന്ന വിശ്വാസത്തിലായിരുന്നു ഇയാൾ ആ അരും കൊല നടത്തിയത്.

ഇതുസംബന്ധിച്ച് വീട്ടിൽ പ്രശ്നങ്ങൾ രൂക്ഷമായതോടെ കോട്ടയം മെഡിക്കല്‍ കോള ജില്‍ രമാദേവി സർജറിക്ക് വിധേയയായി ഗർഭം ഒഴിവാക്കി. എന്നാൽ ജനാർദ്ദനൻ നായരുടെ മനസ്സിലെ സംശയങ്ങൾ ഒഴിഞ്ഞില്ല. ഭാര്യയ്ക്കു മേലുള്ള സംശയം ജനാര്‍ ദ്ദനന്‍ നായര്‍ക്ക്‌ ദിനംപ്രതി വര്‍ധിച്ചുവരികയായിരുന്നു. ഇതിനിടയിൽ രമാദേവി യുടെയും ജനാർദ്ദനൻ നായരുടേയും വീടിനു സമീപം കെട്ടിടം പണിയ്‌ക്കായി ഒരു സംഘം തമിഴ്‌ തൊഴിലാളികള്‍ എത്തിയിരുന്നു. ഈ കൂട്ടത്തിൽ ചുടലമുത്തു എന്ന വ്യക്തിയുമുണ്ടായിരുന്നു. ഇയാളുടെ സ്വഭാവം ശരിയല്ലെന്ന് പൊതുവേ ഒരു സംസാരം ആ നാട്ടിൽ നിലനിന്നിരുന്നു. ജനാർദ്ദനൻ നായരുടെ വീടിനടുത്തു നിന്ന് ഏകദേശം അരകിലോമീറ്റര്‍ മാറി ഒരു വീട്ടിലാണ് ചുടല മുത്തു താമസിച്ചിരുന്നത്. തമിഴ്‌നാട്ടില്‍ നിന്നുമുള്ള ഒരു സ്‌ത്രീയോട് ഒരുമിച്ചായിരുന്നു ഇയാളുടെ താമസം.

ചുടലമുത്തുവിൻ്റെ സാന്നിദ്ധ്യം വലിയ സംശയമാണ് ജനാർദ്ദനൻ നായരിൽ ഉയർ ത്തിയത്. ഇടയ്ക്കിടയ്ക്ക് ചുടലമുത്തു ജനാർദ്ദനൻ നായരുടെ വീട്ടിൽ വെള്ളം എടുക്കാനും മറ്റും എത്തുമായിരുന്നു. ചുടലമുത്തു വീട്ടില്‍ വരുന്നത്‌ ജനാര്‍ദ്ദനന്‍ നായര്‍ക്ക്‌ ഇഷ്‌ടമല്ലായിരുന്നു. ഭാര്യയിലുള്ള സംശയം മൂലം ജോലി സ്‌ഥലത്തു നിന്ന്‌ ഇയാള്‍ ഭാര്യയെ കൂടെക്കൂടെ ഫോണിൽ വിളിച്ചിരുന്നു. ഭാര്യ താനില്ലാത്തപ്പോള്‍ വീട്ടിലെ ലാന്‍ഡ്‌ ഫോണില്‍ ആരൊക്കെ വിളിക്കുന്നുവെന്ന്‌ അറിയാന്‍ വീട്ടിൽ കോളര്‍ ഐഡിയും സ്‌ഥാപിച്ചു. ദിവസവും ചുടലമുത്തുവിൻ്റെ പേരില്‍ ഇവര്‍ തമ്മില്‍ വഴക്കും അടിയും പതിവായതോടെ നാട്ടുകാരും പ്രശ്നത്തിൽ ഇടപെട്ടിരുന്നു. ദിവസവും വഴക്കുണ്ടാക്കി ഭാര്യയെ തല്ലുന്നത് ജനാർദ്ദനൻ നായരുടെ പതിവായിരുന്നു. തുടർന്ന് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു പതിവെന്നും ക്രെെംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നു.

രമാദേവിയുടെ മരണം നടക്കുന്നത് 2006 മേയ്‌ 26 ന്‌ വൈകിട്ടാണ്‌. അന്ന്‌ ഉച്ചയ്‌ക്ക്‌ ശേഷം വീട്ടിലേക്ക്‌ വിളിച്ച്‌ രമാദേവി ഗീതാജ്‌ഞാന യജ്‌ഞത്തിന്‌ പോകുന്നുണ്ടോയെന്ന്‌ അന്വേ ഷിച്ചിരുന്നു. പോകണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ പോകരുതെന്ന്‌ കര്‍ശനമായി വിലക്കുകയും ചെയ്‌തു. വൈകിട്ട്‌ ആറിനും രാത്രി ഏഴിനുമിടയ്‌ക്കാണ്‌ ജനാർദ്ദനൻ നായർ രമാദേവിയെ കൊലപ്പെടുത്തുന്നത്. വെെകുന്നേരം വീട്ടിലെത്തിയ ജനാര്‍ദ്ദനന്‍ നായർ രമാദേവിയുമായി പതിവു പോലെ ഉച്ചയ്ക്കുള്ള വിളിയെക്കുറിച്ചും ചുടലമുത്തു വിനെ സംബന്ധിച്ച് വഴക്ക് ആരംഭിച്ചു. വഴക്ക് മൂർച്ഛിച്ചതോടെ ഇവര്‍ തമ്മില്‍ പിടി വലിയായി.

പിടിവലിക്കിടെ രമാദേവി ഭര്‍ത്താവിന്റെ തലയുടെ ഇരുവശത്തും പിടിച്ച് ഉലച്ചു. ശക്തിയേറിയ പിടിയിൽ ജനാർദ്ദനൻ നായരുടെ മുടിയിഴകള്‍ പറിഞ്ഞ് കെെ യിൽ വന്നു. രണ്ടു കൈയും കൊണ്ട്‌ തലയില്‍ പിടിച്ചപ്പോഴാണ്‌ മുടിയിഴകള്‍ പറിഞ്ഞു പോന്നത്‌. ഒരു കൈയില്‍ 36ഉം മറുകൈയില്‍ നാല്‌ മുടിയഴകളുമാണ് ഉണ്ടായിരുന്നത്. ഈ മുടിയിഴകളാണ് ഒടുവിൽ ജനാർദ്ദനൻ നായരെ കുടുക്കിയതും. തുടർന്ന് ദേഷ്യവും സംശയരോഗവും ഉഛസ്ഥായിലെത്തിയ ജനാര്‍ദ്ദനന്‍ നായര്‍ പിന്നാലെ രമാദേവിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നും ക്രെെംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നു.


Read Previous

കോടികള്‍ ചെലവുള്ള പ്രൊജക്ടിന് പിറ്റേന്നു തന്നെ കുറിപ്പു തയാറായോ? ചെന്നു കണ്ടതിന് അടുത്ത ദിവസം തന്നെ കുറിപ്പു തയാറായി, ഇത് കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാനുള്ള ഡല്‍ഹി – തിരുവനന്തപുരം അതിവേഗ റെയില്‍: മുരളീധരന്‍

Read Next

ഡല്‍ഹി പ്രളയ ഭീഷണിയില്‍; യമുനയിലെ ജലനിരപ്പ്, സർവ്വകാല റെക്കോഡിലേയ്ക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »