ജിദ്ദ: ലക്കി സോക്കർ കൊട്ടപ്പുറം പ്രവാസി വിങ് കൈതാങ്ങ് കൈമാറി. നിർധന കുടുംബത്തിലെ ഇരുവൃക്കകളും തകരാറിലായ കുടുംബനാഥന് ലക്കി സോക്കർ കൊട്ടപ്പുറം പ്രവാസി വിങ് നൽകുന്ന സാമ്പത്തിക സഹായം മുഖ്യരക്ഷാധികാരി പി.വി നൗഷാദ്, സെക്രട്ടറി പി.കെ സിറാജിന് കൈമാറി.

ജിദ്ദയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡൻറ് സിദ്ദീഖ് മുഴങ്ങല്ലൂർ, സൽമാൻ ഫാരിസ് ടി.പി, പി. ഷാജു തുടങ്ങിയവർ സംബന്ധിച്ചു.