ജിദ്ദ ഒ ഐ സി സി ഹജ്ജ് വളണ്ടിയർ ക്യാമ്പ് സംഘടിപ്പിച്ചു


ജിദ്ദ: ഹജ്ജ് തീർത്ഥാടകർക്കു സേവനം ചെയ്യുന്നതിനായി ഒ ഐ സി സി വിപുലമായ ഒരുക്കങ്ങളാണ് ഈ പ്രാവശ്യം നടത്തിയിട്ടുള്ളത്. ഈ വര്ഷം ഹാജിമാ൪ സഊദിയിൽ എത്തിയത് മുതൽ ജിദ്ദ റീജിയണൽ കമ്മിറ്റിക്ക് കീഴിൽ വരുന്ന ഒ ഐ സി സി മക്ക കമ്മിറ്റിയും മദീന കമ്മിറ്റിയും നേരത്തെ തന്നെ സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്.

ഹജ്ജിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ അവസാനവട്ട ഒരുക്കങ്ങൾ വിലയി രുത്തുവാനും മീന ടാസ്ക് ഫോഴ്‌സിന്റെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനു മായി പ്രധാന വളണ്ടിയർമാരുടെ ക്യാമ്പ് സംഘടിപ്പിച്ചു

റീജിയണൽ പ്രസിഡന്റ് കെ. ടി. എ. മുനീർ അദ്ധ്യക്ഷത വഹിച്ചു. “ലോകോ സമസ്തോ സുഖിനോ ഭവന്തു” എന്ന ഇന്ത്യൻ സംസ്ക്കാരം പ്രതിഫലിക്കുന്ന രൂപത്തിൽ സഹായം ആവശ്യമുള്ള ഏത് ഹാജിമാ൪ക്കു൦ സേവന൦ ചെയ്യാൻ വളണ്ടിയർമാർ ശ്രദ്ധിക്കണ മെന്നും ഇതര സമുതായങ്ങളുടെ നിർലോഭമായ സഹായങ്ങൾ ഒഐസിസി യുടെ ഹജ്ജ് സേവന കാര്യങ്ങൾക്കു ലഭിക്കുന്നുൺടെന്നും മുനീർ പറഞ്ഞു.

ഹജ് സേവന കാര്യങ്ങളിൽ മലയാളിളുടെ തുടക്കകാരനായ ചെമ്പൻ അബ്ബാസ് ഉത്ഘാടനം ചെയ്തു. മൺമറഞ്ഞു പോയ പൂ൪വ്വകാല നേതാക്കളുടെ ത്യാഗോജ്ജലമായ ചിന്തകളും നേതൃത്വവുമാണ് പതിനായിരക്കണക്കിന് വളണ്ടിയർ സേവനങ്ങൾ ഈ മേഖലയിൽ പിറവിയെടുക്കാൻ കാരണമായതെന്ന് അബ്ബാസ് അഭിപ്രായപ്പെട്ടു.

ഹജ്ജ് വളണ്ടിയർമാർക്ക് ആത്മാർത്ഥമായ ഉദ്ദേശ്യ ശുദ്ധിയും സഹകരണ മനോഭാവവും , ത്യാഗ മനസ്ഥിതിയും ഏത് സാഹചര്യങ്ങളേയും സധൈര്യം നേരിടുവാനുള്ള മനക്കരുത്തും കൈമുതലായി വേണമെന്ന് പ്രാസംഗിക൪ സൂചിപ്പിച്ചു. സേവനങ്ങൾ നടത്തുന്ന വളണ്ടിയർമാ൪ കായികക്ഷമത ഉറപ്പ് വരുത്തണമെന്നും നേതാക്കൾ നിർദ്ദേശം നൽകി.

മാമതു പൊന്നാനി, ശ്രീജിത്ത് കണ്ണൂർ, അലി തേക്കുതോട്, നൗഷാദ് അടൂർ, അസാബ് വർക്കല, റഫീഖ് മൂസ ഇരിക്കൂർ, രാധാകൃഷ്‌ണൻ കാവുമ്പായി, സമീർ നദവി കുറ്റിച്ചൽ, ഷിനോയ് കടലുണ്ടി, അഷ്‌റഫ് വടക്കേകാട്, ജോർജ് ജോയ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സിക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും നൌഷാദ് അടൂർ നന്ദിയും പറഞ്ഞു.

ജിദ്ദയിലെ ഒ ഐ സി സി വളണ്ടിയർമാരിൽ പകുതി പേ൪ ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറത്തിന്റെ കീഴിലുമാണ് സേവന നിരതരാവുക. ഇതിനു പുറമെയുള്ളവർ നാല് ഡിവിഷനിലുമായി നാനൂറിലധികം വളണ്ടിയർമാർ അള്ളഹുവിന്റെ അതിഥികളുടെ സേവനത്തിൽ വ്യാപൃതരാണ്. മക്കയിലെ സേവനത്ത് ഷാനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര, ശാക്കിർ കൊടുവള്ളി നൌഷാദ് പെരുന്തല്ലൂ൪, എന്നിവരും മദീനയിലെ സേവനങ്ങൾ ക്ക് അബ്ദുൽ ഹമീദ് ഒറ്റപ്പാലം, മുജീബ് ചെനാത്ത്, നജീബ് പത്തനംതിട്ട എന്നിവരും നേതൃത്വം നൽകുന്നു.

ജിദ്ദ ഒ ഐ സി സി മിനാ ടാസ്ക് ടീമിനെ ഷെമീ൪ നദ് വി കുറ്റിച്ചൽ, അസ്സഹാബ് വ൪ക്കല എന്നിവ൪ നയിക്കും. ജിദ്ദ വിവിധ സംഘടനാകളുടെ കൂട്ടായ്മയായ ജിദ്ദ ഹജ്ജ് വെൽ ഫെയർ കഴിഞ്ഞ നാല് പതിറ്റാണ്ട് ആയി ഹജ്ജ് സേവനങ്ങൾ നടത്തുന്നു എന്ന് മാത്രമല്ല, അതിന് 1980 കളിൽ തുടക്കും കുറിച്ചത് തന്നേ ഒ ഐ സി സിയുടെ പഴയ രൂപമായ ഐ സി സിയുടെ സ്ഥാപക നേതാക്കൾ ആയ മർഹും സി എം കുട്ടി സാഹിബ്, മർഹും വാളപ്ര മുഹമ്മദ് കുഞ്ഞി, മർഹും കല്ലട കുട്ടി ഹസ്സൻ സാഹിബ്, പ്രവാസം മതിയാക്കിയ ചെമ്പൻ മൊയ്തീൻകുട്ടി, ചെമ്പൻ അഹമ്മദ് എന്നിവരടങ്ങുന്ന ടീമായിരുന്നു. അവരിൽ പ്രധാനി ആയിരുന്ന ചെമ്പൻ അബ്ബാസ് ഇന്നും ഹജ്ജ് വെൽഫെയർ ഫോറത്തിന്റെ രക്ഷാധികാരിയായി പ്രവ൪ത്തിക്കുന്നു.

ജിദ്ദ ഹജ്ജ് വെൽഫെയർ ജിദ്ദ കേരളൈറ്റ്സ് ഫോറത്തിന്റെ കൂടി പിന്തുണയോടെയും മേൽനോട്ടത്തിലുമാണ് പ്രവ൪ത്തിക്കുന്നത്. ഹജ്ജ് വെൽഫെയർ ഫോറത്തിലും കൂടുതൽ വളണ്ടിയർ റജിസ്ട്റേഷൻ നടത്തിയിട്ടുള്ളതും ഒ ഐ സി സി ആണ്. ഈ പ്രാവശ്യം ഹജ്ജ് വെൽഫെയർ ഫോറത്തിൽ ഒ ഐ സി സി നേതാക്കൾ അഷ്റഫ് ടി. കെ. വടക്കേകാട് (ജനറൽ കൺവീനർ), മാമദ് പൊന്നാനി (മുൻ ജനറൽ കൺവീനർ) എന്നിവ൪ നേതൃത്വം നൽകുന്നു.


Read Previous

വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെ അഞ്ചാം ഘട്ട കാമ്പയിന് ജിദ്ദയിൽ തുടക്കമായി

Read Next

ദേശീയഗാനം കേട്ടപാടെ നിശ്ചലമായി നിന്നു; വിദ്യാർഥികളെ നേരിട്ടെത്തി അഭിനന്ദിച്ച് ഷെയ്ഖ് ഹംദാൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »