
ജിദ്ദ: തലശ്ശേരി, ധർമ്മടം മണ്ഡലം ജിദ്ദ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി ശിഹാബ് തങ്ങൾ സൗധത്തിൽ മീറ്റ് ആപ്പ്, സ്‌നേഹാദരവ് പരിപാടി നടത്തി. ചടങ്ങ് മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.
ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ. കെ.എ. ലത്തീഫ് മുഖ്യാതിഥിയായി. ജിദ്ദ കെ.എം.സി.സി വൈസ് പ്രസിഡന്റ് അബ്ദുല്ല പാലേരി അധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ മുസ്‌ലിം ലീഗ് പ്രവർത്തകരുടെ മക്കളെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന മുസ്‌ലിം ലീഗ് പ്രവത്തക സമിതിയിലേക്ക് തെരഞ്ഞെടുക്കപെട്ട അഡ്വ. കെ.എ. ലത്തീഫിനെ ഉപഹാരം നൽകി ആദരിച്ചു.
ചടങ്ങിൽ തലശ്ശേരി മണ്ഡലം പ്രസിഡന്റ് അബൂട്ടി ഹാജി ധർമടം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഷക്കീർ മൗവഞ്ചേരി, എസ്.എൽ.പി മുഹമ്മദ് കുഞ്ഞി, റഫീഖ് സിറ്റി, പ്രപാസി ലീഗ് നേതാവ് കെ.സി. അഹമ്മദ്, മെഹബൂബ് ചെറിയ വളപ്പ്, എൻ. മഹമൂദ്, യൂസഫ് ജിദ്ദ, കെ. ഖാലിദ് , എം.എ. റഹ്മാൻ, ഫഹദ്, ടി. ബഷീർ, റഷീദ് തലായി, സഫ്വാൻ എന്നിവർ സംസാരിച്ചു. നെഷിരിഫ് പന്തക്കൽ സ്വാഗതവും നൂർ മുഹമ്മദ് കതിരൂർ നന്ദിയും പറഞ്ഞു.