Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘മദ്യമില്ലാത്ത’ ജീവിതം ട്രെൻഡാക്കിയ ജെൻ സി; സോഷ്യൽ മീഡിയ ഭരിക്കുന്ന ‘സോബർ ക്യൂരിയസ്’ ?


മദ്യത്തിന് അടിമപ്പെടാതെ ആഘോഷങ്ങളെന്തും ആസ്വദിക്കുക. അതായത്, മദ്യപാനം പൂർണമായി ഉപേക്ഷിക്കാതെ, അതിന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ജിജ്ഞാസ കാണിക്കുക. ഇതാണ് ഇന്ന് സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ടിക്ടോക്കിൽ തരംഗമാകുന്ന ‘സോബർ ക്യൂരിയസ്’ എന്ന പുതിയ ജീവിതശൈലി. പുതിയ തലമുറയായ ജെൻ സി ഏറ്റെടുത്ത ഈ ട്രെൻഡ്, ലോകമെമ്പാടുമുള്ള മദ്യപാന രീതിയെ അടിമുടി മാറ്റുന്നു.

എന്താണ് ‘സോബർ ക്യൂരിയസ്’ ട്രെൻഡ്?

സോബർ ക്യൂരിയസ് എന്ന വാക്ക് സൂചിപ്പിക്കുന്നത് മദ്യപാനമില്ലാത്ത ജീവിതത്തെക്കുറിച്ച് ആകാംക്ഷയുള്ളവർ എന്നാണ്. ഇത് പൂർണ്ണമായി മദ്യം ഉപേക്ഷിക്കുന്ന രീതിയല്ല. മറിച്ച് മദ്യപാനം കുറയ്ക്കുന്നതിനും അല്ലെങ്കിൽ തൽകാലികമായി ഒഴിവാക്കുന്നതിനുമുള്ള ഒരു മൈൻഡ്ഫുൾ ഡ്രിങ്കിംഗ് രീതിയാണിത്. ഒരുകാലത്ത് വളരെ കൂളായി കാണ്ടിരുന്ന മദ്യപാന ശീലം, ഇന്ന് ജെൻ സി കളുടെ കണ്ണിൽ ആരോഗ്യത്തിനും മാനസികാവസ്ഥയ്ക്കും ഹാനികരമായ ഒന്നായി മാറുകയാണ്.

ടിക്ടോക്കിൽ എങ്ങനെ വൈറലായി ?

ആരോഗ്യപരമായ ഒരു ചർച്ച എന്നതിലുപരി, ‘സോബർ ക്യൂരിയസ്’ ഒരു സോഷ്യൽ മീഡിയ മൂവ്‌മെന്റായി മാറിയത് ടിക്ടോക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെയാണ്. #SoberCurious എന്ന ഹാഷ്ടാഗ് ഈ യാത്രയിൽ പങ്കുചേരുന്ന ദശലക്ഷക്കണക്കിന് ആളുകളെ ഒരുമിപ്പിച്ചു. മദ്യപാനം ഒഴിവാക്കാൻ ശ്രമിക്കുന്നവർക്ക് സഹായകമായ DIY മോക്ക്‌ടെയിൽ പാചകക്കുറിപ്പുകൾ, മോട്ടിവേഷണൽ വീഡിയോകൾ എന്നിവ ഈ കമ്മ്യൂണിറ്റി പങ്കുവെക്കുന്നു. സെൻഡായ, സാക് എഫ്രോൺ, ആൻ ഹാതവേ, ബ്രാഡ് പിറ്റ് തുടങ്ങിയ ലോകപ്രശസ്ത താരങ്ങൾ പോലും ഈ ഹാഷ്ടാഗിന് പിന്തുണയുമായി രംഗത്തുണ്ട്.


Read Previous

വിവാഹവേദി യുദ്ധക്കളമായി, അമരാവതിയിൽ വേദിയിൽ കയറി വരനെ കുത്തിപ്പരിക്കേൽപ്പിച്ചു, വധുവും അമ്മയും ബോധം കെട്ടു, അക്രമിയെ വിടാതെ ഡ്രോണ്‍ ക്യാമറ!

Read Next

തിരുവനന്തപുരം കോര്‍പ്പറേഷന്‍; മത്സരിപ്പിക്കാത്തത് വിവാദങ്ങൾ ഭയന്നല്ലെന്ന് ആര്യ രാജേന്ദ്രൻ, നിയമസഭയിലേക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിലും പ്രതികരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »