തായ്ഫില്‍ മലയാളി നഴ്‌സിന് നാട്ടുകാരുടെ വികാരോഷ്മള ആദരം.


ജെസ്സി മൈക്കില്‍

തായിഫ്: നീണ്ട പത്തൊമ്പതു വർഷമായി എല്ലാവരുടെയും സ്‌നേഹവും ഇഷ്ടവും നേടി സ്തുത്യർഹമായും ഏറ്റവും ഭംഗിയായും ആത്മാർഥമായും സേവനമനുഷ്ഠിച്ചുവരുന്ന മലയാളി നഴ്‌സിന് നാട്ടുകാരുടെ വികാരോഷ്മള ആദരം. ആർദ്രയും അലിവും മുഖമുദ്രയാക്കി നല്ല പെരുമാറ്റത്തിലൂടെ രോഗികളുടെയും ബന്ധുക്കളുടെയും ഒപ്പം ജോലി ചെയ്യുന്ന സഹപ്രവർത്തകരുടെയും മേലധികാരികളുടെയും സ്‌നേഹവും ഇഷ്ടവും പ്രീതിയും സമ്പാദിച്ച ജെസി മൈക്കിളിനെയാണ് പ്രദേശവാസികളും തായിഫിലെ അശീറ ഹെൽത്ത് സെന്റർ ജീവനക്കാരും ചേർന്ന് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ആദരിച്ച് സ്‌നേഹ പ്രകടനം നടത്തിയത്.

പത്തൊമ്പതു വർഷമായി അശീറ ഹെൽത്ത് സെന്ററിലാണ് ജെസി മൈക്കിൾ ജോലി ചെയ്തുവരുന്നത്. രണ്ടു ദശകം നീണ്ട നിസ്വാർഥ സേവനത്തിലൂടെ എല്ലാവരുടെയും ഇഷ്ടം നേടാനും ആദരവ് ആർജിക്കാനും ജെസിക്ക് സാധിച്ചു.

സ്വർണാഭരണങ്ങളും നോട്ടുകൾ തിരുകിയ പൂച്ചെണ്ടുകളും ഷീൽഡും നൽകി ഹെൽത്ത് സെന്റർ അധികൃതരും നാട്ടുകാരും ജെസി മൈക്കിളിനെ സ്‌നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു. നാട്ടുകാരും ഹെൽത്ത് സെന്റർ അധികൃതരും ചേർന്ന് ഒരുക്കിയ അപ്രതീക്ഷിതമായ ആദരിക്കൽ ചടങ്ങും സമ്മാനങ്ങളും കണ്ട് സന്തോഷവും ആഹ്ലാദവും ഒതുക്കാൻ കഴിയാതെ ജെസി മൈക്കിളിന്റെ കണ്ണുകൾ ആനന്ദാശ്രു പൊഴിച്ചു.


Read Previous

പ്രതീക്ഷയോടെ സൗദി പ്രവാസികൾ; രണ്ടാഴ്ച്ച ഇനി നിർണ്ണായക കാത്തിരുപ്പ്.

Read Next

വയലാര്‍ രാമവര്‍മ്മയുടെ ഇളയ മകള്‍ സിന്ധു അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »