Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് കമൽനാഥിന് പകരം ഇനി ജിതു പട്‌വാരി


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനായി ജിതു പട്‌വാരിയെ മല്ലികാർജുൻ ഖാർഗെ നിയമിച്ചു. പിസിസി അധ്യക്ഷൻ കമൽനാഥിനെ മാറ്റിയാണ് പട്‌വാരിയെ നിയമിച്ചത്. കമൽനാഥിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും അഭിനന്ദനം നേരുന്നതായി എഐസിസി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഉമാങ് സിംഗാറിനെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായും ഹേമന്ത് കട്ടാരെയെ ഉപാധ്യക്ഷനായും തിരഞ്ഞെ ടുത്തു. റാവു സീറ്റിൽ നിന്നുള്ള എംഎൽഎയായിരുന്ന 49 കാരനായ പട്‌വാരി മധ്യപ്രദേശ് കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷനായിരുന്നു.

2018ൽ റാവുവിൽ നിന്ന് അദ്ദേഹം രണ്ടാം തവണയും തിരഞ്ഞെടുപ്പിൽ വിജയിച്ചു. തുടർന്ന്, പട്‌വാരി കമൽനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ഉന്നത വിദ്യാഭ്യാസ, യുവജന, കായിക മന്ത്രിയായി. 2018ൽ കമൽനാഥിനെ മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി (എംപിസിസി) തലവനായി നിയമിച്ചപ്പോൾ പട്‌വാരി വർക്കിങ് പ്രസിഡന്റായി. 2020 ഏപ്രിലിൽ അദ്ദേഹത്തെ കോൺഗ്രസിന്റെ സ്റ്റേറ്റ് മീഡിയ സെല്ലിന്റെ ചെയർപേഴ്‌സണായി നാഥ് നിയമിച്ചു. ഇത്തവണ ആകെയുള്ള 230 സീറ്റിൽ 163 സീറ്റുകൾ നേടിയാണ് ബിജെപി മധ്യപ്രദേശിൽ ഭരണം നിലനിർത്തിയത്. ഭരണം നേടാമെന്ന ഉറച്ച വിശ്വാസത്തോടെ മത്സരിച്ച കോൺഗ്രസിന് ലഭിച്ചത് 66 സീറ്റുകൾ മാത്രമായിരുന്നു.


Read Previous

‘പ്രതിഷേധിക്കുന്നത് മുഖ്യമന്ത്രി വാടകയ്ക്കെടുത്ത ക്രിമിനലുകൾ’; എസ്എഫ്ഐ പ്രതിഷേധം എവിടെയെന്ന് പരിഹാസം

Read Next

ഞങ്ങൾ ഈ നാടിനോട് എന്ത് തെറ്റാണ് ചെയ്തത്?’: നവകേരള സദസ്സിൽ മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »