Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വയനാട് ദുരന്തം: ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയുണ്ടാകും’; ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് വയനാട് ദുരന്തത്തില്‍ ജോ ബൈഡന്‍, സൗദി, യുഎഇ, ചൈന, മാലദ്വീപ്, റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും അനുശോചനം അറിയിച്ചു


ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് അമേരി ക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ‘ഉരുള്‍പൊട്ടലില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നു. ദുരന്ത ത്തിന് ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഈ വിഷമഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയുണ്ടാകും. രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ട സൈന്യത്തിന്റെയും നാട്ടുകാരുടെയും ധീരതയെ അഭിനന്ദി ക്കുന്നു. ഈ വേദനയ്‌ക്കൊപ്പം ഇന്ത്യ യിലെ ജനങ്ങളെ തങ്ങളുടെ ചിന്തകളില്‍ ചേര്‍ത്തു നിര്‍ത്തുന്നുവെന്നും’ ബൈഡന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.അമേരിക്ക കൂടാതെ സൗദി, യുഎഇ, ചൈന, മാലദ്വീപ്, റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും അനുശോചനം അറിയിച്ചിരുന്നു.

ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അങ്ങേയറ്റം വേദനിപ്പിക്കുന്ന ദുരന്തമാണുണ്ടായത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് പിന്തുണയും ദുഖവും അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ഇന്ത്യന്‍ സര്‍ക്കാരിനും ജനതക്കും അനുശോചനം അറിയിക്കുന്നതായും സര്‍വതും നഷ്ടപ്പെട്ട ജനങ്ങള്‍ക്കുമൊപ്പമാണ് തങ്ങളെന്നുമാണ് സൗദി അറേബ്യ വ്യക്തമാക്കിയത്. ഇന്ത്യയിലെ സൗദി എംബസിയാണ് എക്‌സില്‍ അനുശോചന സന്ദേശനം അറിയിച്ചത്.

മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തത്തില്‍ മാലദ്വീപ് പ്രസിഡന്റ് ഡോ മുഹമ്മദ് മുയ്‌സുവും വ്ളാഡിമിര്‍ പുടിനും അനുശോചിച്ചിരുന്നു. അഗാധ ദുഖം രേഖപ്പെടുത്തുന്നായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും അയച്ച സന്ദേശത്തില്‍ ഇരുവരും അറിയിച്ചു.

അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 297 ആയി. മരിച്ചവരില്‍ 23 കുട്ടികളും ഉള്‍പ്പെടും. ഇരുന്നൂറിലേറെ പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കാണാതായവരില്‍ 29 കുട്ടികളും ഉള്‍പ്പെടും. 96 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ 107 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇതില്‍ 105 മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചാലിയാറില്‍ നിന്ന് ഇതുവരെ 172 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.


Read Previous

വയനാട് ദുരന്തം: ഒരു കോടി രൂപയുടെ അവശ്യ മരുന്നുകള്‍ എത്തിക്കും; സഹായം പ്രഖ്യാപിച്ച് വിപിഎസ് ലേക്‌ഷോര്‍

Read Next

ദുരന്ത ഭൂമിയില്‍ പ്രതീക്ഷയുടെ നാലാം ദിനം: പടവെട്ടിക്കുന്നിൽ നാല് പേരെ ജീവനോടെ കണ്ടെത്തി; ഒരാൾക്ക് കാലിന് പരിക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »