Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ടൈറ്റാനിക്, അവതാർ സിനിമകളുടെ നിർമാതാവ് ജോൺ ലാൻഡൗ വിടവാങ്ങി


വാഷിങ്ടൺ ഡിസി: ഓസ്കാർ ജേതാവും ടൈറ്റാനിക്, അവതാർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവുമായ ജോൺ ലാൻഡൗ അന്തരിച്ചു. 63 വയസായിരുന്നു. ജാമി ലാൻഡൗ ആണ് മരണവിവരം പുറത്ത് വിട്ടത്. ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ യായിരുന്നു അന്ത്യം. ഒന്നര വർഷമായി കാൻസറിനോട് പോരാടുകയായിരുന്നു അദേഹം.

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജെയിംസ് കാമറൂണിന്റെ നിർമാണ പങ്കാളിയാണ് ജോൺ ലാൻഡൗ. ടൈറ്റാനിക് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അദേഹം ഹോളിവുഡ് സിനിമാ മേഖലയിൽ ശ്രദ്ധേയനാകുന്നത്. സിനിമാ ലോകം ഏറെ ചർച്ച ചെയ്ത സിനിമയായിരുന്നു അവതാർ. ചിത്രത്തിന്റെ വിഷ്വൽ ഇഫക്‌ട് ഹൗസിന് പിന്നിൽ പ്രവർത്തിച്ച വെറ്റ എഫ്എക്‌സ് കമ്പനി ജോൺ ലാൻഡൗവിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

1980 മുതലാണ് സിനിമാ നിർമാണ മേഖലയിലെ ജോൺ ലാൻഡൗയുടെ യാത്ര ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളുടെ സഹനിർമാതാവായി ജോൺ ലാൻഡൗ പ്രവർത്തിച്ചു. 1997-ലാണ് ടൈറ്റാനിക് പുറത്തിറങ്ങിയത്. ആ​ഗോള ബോക്സോഫീസിൽ പത്ത് കോടി കടക്കുന്ന ആദ്യ സിനിമയായിരുന്നു ടൈറ്റാനിക്.

11 ഓസ്കാറുകളാണ് ജോൺ ലാൻഡൗക്ക് ലഭിച്ചത്. 2009 ൽ പുറത്തിറങ്ങിയ അവതാറും 2022 ൽ പുറത്തിറങ്ങിയ അവതാറിന്റെ രണ്ടാം ഭാ​ഗവും വലിയ ഹിറ്റായിരുന്നു. ആ​ഗോള ബോക്സോഫീസിലും ചിത്രം വമ്പൻ കളക്ഷനാണ് നേടിയത്. മരണവാർത്ത അറിഞ്ഞ് ഹോളിവുഡ് സിനിമാ മേഖലയിലെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.


Read Previous

പക്ഷാഘാതം: കണ്ണൂർ സ്വദേശിക്ക്കേളിയുടെ സഹായ ഹസ്തം

Read Next

ഞാൻ 2020 ൽ ട്രംപിനെ തോൽപിച്ചു. 2024 ൽ ഞാൻ അദ്ദേഹത്തെ വീണ്ടും തോൽപ്പിക്കും,”ഡെമോക്രാറ്റുകളുടെ സമ്മർദത്തെത്തുടർന്ന് ബൈഡൻ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »