ലോകത്തെ ഏറ്റവും ജനപ്രിയ മദ്യ കമ്പനിയുടെ ഇരുന്നൂറ് വർഷം പഴക്കമുള്ള ഇന്ത്യയിലെ യൂണീറ്റ് അടച്ചുപൂട്ടി. ബ്രിട്ടീഷ് മദ്യ കമ്പനിയായ ഡിയാജിയോയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിൻ്റെ ഉത്തർപ്രദേശിലെ നിർമ്മാണ യൂണീറ്റാണ് അടച്ചുപൂട്ടിയത്. 200 വർഷത്തിലേറെ പഴക്കമുള്ള തങ്ങളുടെ നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടിയതായി കമ്പനി തന്നെയായിരുന്നു വ്യക്തമാക്കി രംഗത്തെ ത്തിയത്. 2023 ഒക്ടോബർ 31 ചൊവ്വാഴ്ചയായിരുന്നു ഈ പ്ലാൻ്റിൻ്റെ അവസാന ദിനം. 2023 സാമ്പത്തിക വർഷത്തിൽ യൂണിറ്റിൻ്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ച തായും അതിനുശേഷം ഉൽപ്പാദന പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നും കമ്പനി അറിയിച്ചു.

ഇന്ത്യയിൽ വൻ ഡിമാൻഡുള്ള ബ്രാൻ്റുകൾ
ഡിയാജിയോ കമ്പനിയുടെ മദ്യ ബ്രാൻഡുകൾക്ക് വലിയ ഡിമാൻ്റാണ് രാജ്യത്തുള്ളത്. ഇന്ത്യയിലെ ജനപ്രിയ ബ്രാൻഡുകൾ കൂടിയാണ് ഇവ. മക്‌ഡൗവൽ, റോയൽ ചലഞ്ച്, സിഗ്നേച്ചർ, ജോണി വാക്കർ, ബ്ലാക്ക് ഡോഗ് തുടങ്ങിയവ രാജ്യത്ത് ഏറെ വിറ്റഴിക്ക പ്പെടുന്ന മദ്യ ബ്രാൻഡുകൾ പുറത്തിറക്കുന്നത് ഈ കമ്പനിയാണ്. ഉത്തർപ്രദേശിലെ സപ്ലൈ ചെയിൻ അജിലിറ്റി പ്രോഗ്രാമിന് കീഴിലുള്ള നിർമ്മാണ യൂണീറ്റ് പ്രവർത്തനം അവസാനിപ്പിച്ചതായി കമ്പനി ബോർഡും വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ സ്ഥിതി ചെയ്യുന്ന പ്ലാൻ്റ് അടച്ചുപൂട്ടിയിരിക്കുക യാണെന്ന് യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡും വ്യക്തമാക്കി. അടച്ചുപൂട്ടലിൻ്റെ ഭാഗമായി ഉത്തർപ്രദേശിലെ ഷാജൻപൂർ ജില്ലയിലുള്ള റോസ, റൗസർകോത്തി, പോസ്റ്റ് റൗസർ കോത്തി എന്നിവിടങ്ങളിലെ നിർമ്മാണ യൂണിറ്റുകളിലെ പ്രവർത്തനങ്ങളും അവസാനിപ്പിച്ചതായി യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ് വ്യക്തമാക്കി.
പ്ലാൻ്റിൽ അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവാണ്. മാത്രമല്ല ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ വളരെ പഴക്കം ചെന്നവയുമാണ്. യന്ത്രങ്ങളും ഏകദേശം പഴക്ക മേറിക്കഴിഞ്ഞു. പുതിയ സാഹചര്യത്തിൽ ഇത്തരം യന്ത്രസാമഗ്രികളും സാങ്കേതിക വിദ്യകളും പ്രായോഗികമല്ലാതായിക്കഴിഞ്ഞു. ഇവ മാറ്റിസ്ഥാപിക്കുന്നതിന് വലിയ ചെലവ് വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മദ്യ നിർമ്മാണ യൂണീറ്റിൻ്റെ അടച്ചു പൂട്ടലിലേക്ക് നയിച്ച സാഹചര്യം അധികൃതർ വ്യക്തമാക്കി.
2023 ഒക്ടോബർ 31ന് ഷാജഹാൻപൂരിൽ സ്ഥിതി ചെയ്യുന്ന നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടിയതായി കമ്പനി അറിയിച്ചു. നിലവിൽ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ് വിപണിയിലെ ട്രെൻഡ് അനുസരിച്ച് പ്രീമിയം, ആഡംബര മദ്യ ഉൽപ്പന്നങ്ങളിലാണ് പൂറണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ വർഷം കമ്പനി വിലകുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്ന നിർമ്മാണ യൂണീറ്റ് 820 കോടി രൂപയ്ക്ക് വിറ്റിരുന്നുവെന്നുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ മദ്യക്കമ്പനി എന്നറിയപ്പെടുന്ന ഡിയാജിയോയുടെ സിഇഒ ഇവാൻ മാനുവൽ മെനെസെസ് ഈ വർഷം ജൂണിലാണ് അന്തരിച്ചത്. ഇന്ത്യൻ വംശജനായിരുന്നു അദ്ദേഹം. ലണ്ടനിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. 64 വയസ്സുള്ള അദ്ദേഹം ജൂണിൽ തന്നെ വിരമിക്കാൻ തയ്യാറെടുക്കുകയായിരുന്നു. വയറ്റിൽ അൾസർ ബാധിച്ച നിലയിലാണ് അദ്ദേഹത്തെ ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പക്ഷേ അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മഹാരാഷ്ട്ര യിലെ പൂനെയിൽ ജനിച്ച മെനെസെസ് 1997 ലാണ് ഡിയാജിയോയിൽ ചേർന്നത്. 2013 ൽ കമ്പനിയുടെ സിഇഒ ആയി മാറുകയായിരുന്നു.