പലസ്​തീനെ പിന്തുണ​ക്കാൻ സംയുക്ത ശ്രമങ്ങൾ; ഗൾഫ് രാജ്യങ്ങൾ, ജോർദാന്‍, ഈജിപ്ത് ഭരണാധികാരികൾ റിയാദിൽ യോഗം ചേർന്നു


റിയാദ്​: സൗദികിരീടാവകാശി രാജകുമാരന്‍ മുഹമ്മദ് ബിൻ സൽമാ​ന്റെ ക്ഷണ പ്രകാരം ഗൾഫ് രാജ്യങ്ങൾ, ജോർദാന്‍, ഈജിപ്ത് എന്നിവയുടെ നേതാക്കൾ റിയാദിൽ സൗഹൃദ കൂടിയാലോചന യോഗം ചേർന്നു. യോഗത്തിൽ വിവിധ പ്രാദേശിക, അന്തർ ദേശീയ വിഷയങ്ങളിൽ കൂടിയാലോചനകളും കാഴ്ചപ്പാടുകളും കൈമാറി. പ്രത്യേകിച്ച് പലസ്തീൻ ലക്ഷ്യത്തെ പിന്തുണക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ, ഗാസ മുനമ്പിലെ സംഭവവികാസങ്ങൾ എന്നിവയും ചർച്ച ചെയ്​തു. ഈ സാഹചര്യത്തിൽ മാർച്ച് നാലിന്​ കൈറോയിൽ നടക്കാനിരിക്കുന്ന അടിയന്തര അറബ് ഉച്ചകോടി നടത്തുന്നതിനെ ഭരണാധികാരികൾ സ്വാഗതം ചെയ്തു.

സൗദി കിരീടാവകാശിയുടെ ക്ഷണപ്രകാരം അനൗപചാരിക സൗഹൃദയോഗത്തിൽ പങ്കെടുക്കാൻ ജി.സി.സി, ഈജിപ്​ത്​, ജോർഡൻ നേതാക്കൾ വെള്ളിയാഴ്​ച വൈകീട്ടാണ്​ റിയാദിലെത്തിയത്​.

കുവൈത്ത് അമീർ ശൈഖ്​ മിശ്​അൽ അൽ അഹമ്മദ് അൽ സബാഹ്, ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ് അൽതാനി, യു.എ.ഇ പ്രസിഡൻറ് ശൈഖ്​ മുഹമ്മദ് ബിൻ സായിദ് അൽനഹ്​യാൻ, ബഹ്‌റൈൻ കിരീടാവകാശി ശൈഖ്​ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്​ദുൽ ഫത്താഹ് അൽസീസി, ജോർഡൻ രാജാവ് അബ്​ദുള്ള ബിൻ അൽ ഹുസൈൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


Read Previous

രാജ്യത്തെ രണ്ടാമത്തെ ദേശീയ എയർലൈൻ റിയാദ് എയർ’ ഈ വർഷം അവസാനത്തോടെ പറക്കാനൊരുങ്ങുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »