Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അണുകുടുംബ വ്യവസ്ഥിതിയിലേക്ക് മാറിയെങ്കിലും ഇന്ത്യൻ പാരമ്പര്യത്തിന്‍റെ ഭാഗമായിരുന്നു കൂട്ടുകുടുംബങ്ങള്‍.


ഇന്ന് നമ്മുടെ കുടുംബങ്ങളെല്ലാം അണുകുടുംബ വ്യവസ്ഥിതിയിലേക്ക് മാറിയെങ്കിലും ഒരുകാലത്ത് ഇന്ത്യൻ പാരമ്ബര്യത്തിന്റെ ഭാഗമായിരുന്നു കൂട്ടുകുടുംബങ്ങള്‍.പല തല മുറകളില്‍ പെട്ടവർ ഒരുമിച്ച്‌ ഒരു വീടിനുള്ളില്‍ താമസിക്കുന്ന കൂട്ടുകുടുംബ വ്യവ സ്ഥിതിക്ക് ഗുണങ്ങളും ദോഷങ്ങളും ഏറെയുണ്ടായിരുന്നു. ‌

വ്യക്തികള്‍ തങ്ങളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന കാലം വന്നതോടെ യാണ് കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിന്നും നമ്മള്‍ പതിയെ അണുകുടുംബങ്ങളി ലേക്ക് മാറിയത്. അച്ഛനും അമ്മയും മക്കളും മാത്രം ഒരുമിച്ചു താമസിക്കുന്ന അണു കുടുംബ വ്യവസ്ഥിതി ശക്തമായി പിന്തുടരാൻ ആളുകള്‍ ആഗ്രഹിക്കുന്ന ഈ കാലത്ത് അത്ഭുതമാവുകയാണ് ഒരു കുടുംബം. ഈ കുടുംബത്തെ കൂട്ടുകുടുംബം എന്നും വിശേഷിപ്പിച്ചാല്‍ പോരാ അതുക്കും മേലെയാണ്. കാരണം 185 അംഗങ്ങളാണ് ഈ കുടുംബത്തില്‍ ഉള്ളത്.

രാജസ്ഥാനിലെ അജ്മീറില്‍ താമസിക്കുന്ന ബഗ്ദി മാലി കുടുംബമാണ് ഇത്തരത്തില്‍ കൗതുകമായി മാറുന്നത്. കുടുംബാംഗങ്ങളുടെ എണ്ണം കൊണ്ടു തന്നെ ഈ കുടും ബത്തിന് വലിയ പേരും പ്രശസ്തിയും ആണ് രാജസ്ഥാനില്‍ ഉള്ളത്. ഈ കുടുംബത്തിലെ 185 പേരാണ് ഒരുമിച്ച്‌ ഒരു വീടിനുള്ളില്‍ കഴിയുന്നത്.

ഈ വലിയ വീട്ടിലെ ഏറ്റവും വലിയ സ്ഥലം അടുക്കളയാണ്. അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനായി 11 അടുപ്പുകള്‍ ആണുള്ളത്. ഇവിടെ ദിവസവും 65 കിലോ റൊട്ടി തയ്യാറാക്കുന്നതായി പറയപ്പെടുന്നു. കൂടാതെ, പ്രതിദിനം ഏകദേശം 50 കിലോ പച്ചക്കറികള്‍ക്ക് പാകം ചെയ്യുന്നു. ആറ് തലമുറകള്‍ ഒരുമിച്ചാണ് ഇവിടെ താമസി ക്കുന്നത്. അജ്മീറിലെ റാംസർ ഗ്രാമത്തിലാണ് ഈ വീടുള്ളത്. കൂട്ടുകുടുംബത്തില്‍ 65 പുരുഷന്മാരും 60 സ്ത്രീകളും 60 കുട്ടികളുമുണ്ട്.


Read Previous

ശരീരം അമിതമായി ഇൻസുലിൻ ഉത്പാദിപ്പിക്കുന്നുവെന്നൊക്കെ പലപ്പോഴും നാം കേട്ടിരിക്കും; ശരീരം അമിതമായി’ മദ്യം’ ഉത്പാദിപ്പിക്കുന്നു വെന്ന് നിങ്ങള്‍ കേട്ടിച്ചുണ്ടോ?

Read Next

വികസിത രാജ്യത്തിലെ എല്ലാ നഗരങ്ങളും വൃത്തിയും ശുചിത്വവുമുള്ളതാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, നിങ്ങള്‍ക്ക് തെറ്റി വൃത്തിഹീനമായ അന്തരീക്ഷത്തിന് പേരുകേട്ട ഒരു അമേരിക്കൻ നഗരമുണ്ട്. പ്രാണികളും പുഴുക്കളും വീടുകളിലൂടെ ഇഴഞ്ഞു നടക്കുന്ന സ്ഥലം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »