പ്രവാസത്തിന്റെ കണ്ണീരും കിനാവും മാധ്യമ പ്രവര്‍ത്തകന്‍ കെ യു ഇഖ്ബാലിന്റെ ‘കണ്ണും കാതും’ പ്രകാശനം ഇന്ന്, മാധ്യമ പ്രവര്‍ത്തകന്‍ നിഷാദ് റാവുത്തര്‍ മുഖ്യാതിഥി.


റിയാദ്: പ്രവാസത്തിന്റെ കണ്ണീരും കിനാവും അടയാളപ്പെടുത്തിയ മാധ്യമ പ്രവര്‍ത്തകന്‍ കെ യു ഇഖ്ബാലിന്റെ ‘കണ്ണും കാതും’ റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ഒക്‌ടോബര്‍ 25ന് പ്രകാശനം ചെയ്യും. ‘ഓര്‍മ്മകളില്‍ ഇഖ്ബാല്‍’ എന്ന പേരില്‍ നടക്കുന്ന പരിപാടി ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 8.30ന് നടക്കും. മാധ്യമ പ്രവര്‍ത്തകന്‍ നിഷാദ് റാവുത്തര്‍ മുഖ്യാതിഥിയായിരിക്കും.

മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ‘കണ്ണും കാതും’ എന്ന കോളം നൂറിലധികം അധ്യായങ്ങള്‍ പിന്നിട്ടിരുന്നു. അതില്‍ നിന്ന് തെരഞ്ഞെടുത്ത അധ്യായങ്ങള്‍ ഉള്‍പ്പെടുത്തിയ കൃതിയാണ് പ്രകാശനം ചെയ്യുന്നത്. ഗദ്ദാമ സിനിമയുടെ കഥ ഉള്‍പ്പെടെ ഗള്‍ഫ് പ്രവാസത്തിന്റെ ഓര്‍മകളും അനുഭവങ്ങളും മലയാളികള്‍ക്ക് സമ്മാനിച്ച എഴുത്തുകാരനാണ്. മലയാളം ന്യൂസ് ലേഖനും റിയാദ് മീഡിയാ ഫോറം സ്ഥാപക പ്രസിഡന്റുമായിരുന്ന കെ യു ഇഖ്ബാല്‍ 2021 നവംബറര്‍ 19ന് ആണ് വിടപറഞ്ഞത്.

പരേതനായ പോസ്റ്റ് മാസ്റ്റര്‍ ഉമര്‍ കുട്ടിയുടെ മകനാണ്. ഭാര്യ-റസീന. മക്കള്‍: മുഹമ്മദ് നഈം (കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി), മുഹമ്മദ് അസദ്(ദല്‍ഹി യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി). കേരളത്തില്‍ വിവിധ പത്രങ്ങളില്‍ കോളങ്ങള്‍ എഴുതിയിരുന്ന ഇഖ്ബാല്‍ ദീര്‍ഘകാലം സൗദിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് പത്രത്തില്‍ പ്രവര്‍ത്തിച്ചു. റിയാദില്‍ ബ്യുറോ ചീഫ് ആയിരുന്നു.


Read Previous

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍   പ്രവീണ്‍ കുമാര്‍ അന്തരിച്ചു

Read Next

പാഠപുസ്തകങ്ങളില്‍ ഇനി ‘ഇന്ത്യ’ ഇല്ല; പകരം ‘ഭാരതം’ ഹിന്ദു യുദ്ധവിജയങ്ങള്‍ സിലബസില്‍; പരിഷ്‌കരണത്തിന് ശുപാര്‍ശ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »