ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദിലെ പ്രമുഖ കുടുംബകൂട്ടായ്മയായ ‘തറവാട്’ സംഘടിപ്പിക്കുന്ന ജെ പി കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 2 മെയ് 09 ,10 തിയതികളിലായി റിയാദ് എക്സിറ്റ് 16-ലെ റിമാൽ സെന്ററിൽ ഉള്ള RAED PRO COURT ൽ വെച്ച് നടക്കുമെന്ന് സംഘാടകര്‍ റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

കോവിഡ് മഹാമാരിയിൽ ജീവൻ പൊലിഞ്ഞ തറവാട് മെമ്പർ ജയപ്രകാശിന്റെ അനുസ്മരണാർത്ഥമാണ് ടൂർണമെന്റ്-ന് ‘ജെപി കപ്പ്’ എന്ന് നാമകരണം ചെയ്തിരി ക്കുന്നത്. കഴിഞ്ഞ വര്‍ഷം നടത്തിയ സീസൺ 1-ന് സമാനമായ മത്സരങ്ങൾ ആയിരിക്കും ഇത്തവണയും നടക്കുക. സൗദിയിലെ പ്രമുഖ ബാഡ്മിന്റൺ ക്ലബുകളിൽ നിന്നും അല്ലാതെയും 550-ലേറെ കളിക്കാർ പങ്കെടുക്കും,
റിയാദ്, ദമ്മാം, ജിദ്ദ, കോബാർ, തായിഫ് പ്രവിശ്യകളിലെ,വിവിധ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ പരസ്പരം മാറ്റുരയ്ക്കും ഓൺലൈൻ രെജിസ്ട്രേഷൻ മുഖേനയാണ് കളിക്കാരുടെ രെജിസ്ട്രേഷൻ നടക്കുക. വിവിധ തരത്തിലുള്ള കാറ്റഗറിയിൽ നിന്നും വിജയിക്കുന്നവര്‍ക്ക് ആകർ ഷകമായ ക്യാഷ് പ്രൈസും ട്രോഫിയും, സർട്ടിഫിക്കറ്റും നല്‍കും യൂണിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനി (UIC)യാണ് മുഖ്യ പ്രയോചകര്‍
ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി തറവാട് കൂട്ടായ്മ അംഗങ്ങള്‍ പരസ്പരം കൈകോര്‍ത്തു നടപ്പാക്കി വരുന്ന ഭവന പദ്ധതിയിലെ രണ്ടാമത്തെ വീടിന്‍റെ താക്കോല്‍ ദാനം അടുത്തമാസം കണ്ണൂരില്‍ നടക്കും
വാര്‍ത്താസമ്മേളനത്തില്‍ തറവാട് കാരണവർ എസ് സോമശേഖർ, കാര്യദർശി ഷെറിൻ മുരളി, യു ഐ സി പ്രതിനിധി ബദറുദീൻ അബ്ദുൾമജീദ് – – ടൂർണമെന്റ് ഡയറക്ടർ ജോസഫ് ഡി. കൈലാത്ത്, രക്ഷാധികാരി രമേഷ് കുമാർ മാലി, പൊതു സമ്പർക്കദർശി ഷാജഹാൻ അഹമ്മദ് ഖാൻ എന്നിവര്‍ പങ്കെടുത്തു
ഓൺലൈൻ രെജിസ്ട്രേഷൻ വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുമായി ബന്ധപ്പെടുക:
+966502863481 , +966569320934 , +966569514174
