
റിയാദ് : മരുഭൂമിലൂടെയുള്ള റയില്‍പാത വളരെ വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടം പിന്നിട്ട് ആധുനിക സൗകര്യങ്ങളോടെ റിയാദ് മെട്രോയില്‍ എത്തിനില്‍ക്കുകയാണ് ഈ അവസരത്തില്‍ സൗദിയിലെ റെയില്‍വെയുടെ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കാം സൗദി അറേബ്യയിലെ റെയിൽവേ വികസനം അത്ര പഴക്കമുള്ളതല്ല. ആധുനിക സൗദി അറേബ്യ രൂപപ്പെട്ടതിന് ശേഷമാണ് റെയിൽപ്പാതകളുടെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ, ഈ മേഖലയിൽ നടന്ന വികസനം വളരെ വേഗത്തിലാണ്.
ആദ്യകാല റെയിൽവേ പദ്ധതികൾ തുടങ്ങുന്നത് 1940കളും 1950കളും ആണ്, സൗദി അറേബ്യയിൽ ആദ്യമായി റെയിൽപ്പാതകൾ നിർമ്മിക്കാൻ തുടങ്ങിയത് 1940കളി ലാണ്. പ്രധാനമായും എണ്ണക്കിണറുകളിൽ നിന്ന് എണ്ണ തുറമുഖങ്ങളിലേക്ക് എത്തി ക്കുന്നതിനായി ചെറിയ റെയിൽപ്പാതകൾ നിർമ്മിച്ചു. 1970കളും 1980കളും രാജ്യത്തെ വികസനത്തിന്റെ ഭാഗമായി റെയിൽവേ വ്യവസ്ഥയെ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമായി. ഈ കാലഘട്ടത്തിൽ കൂടുതൽ റെയിൽപ്പാതകൾ നിർമ്മിക്കുകയും, എണ്ണ ഗതാഗതം മാത്രമല്ല, മറ്റ് ചരക്ക് ഗതാഗതത്തിനും റെയിൽവേ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. ആധുനിക റെയിൽവേ വികസനം ആരംഭിക്കുന്നത് 21-ാം നൂറ്റാണ്ടിൽ ആണ് സൗദി അറേബ്യ റെയിൽവേ വികസനത്തിൽ വലിയ കുതിച്ചു ചാട്ടമാണ് ഇന്ന് നടത്തികൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഉയർന്ന വേഗതയിലുള്ള റെയിൽ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്ന രാജ്യമാണ് സൗദി അറേബ്യ.
സൗദിയില്‍ കൃത്യമായി പറഞ്ഞാല്‍ 1948ലാണ് സൗദി അറേബ്യയിലെ റെയിൽവേ വികസനത്തിന്റെ തുടക്കം അന്നത്തെ ഭരണാധികാരി അബ്ദുൽ അസീസ് രാജാവിന്‍റെ ഉത്തരവ് പ്രകാരം റിയാദിനെയും കിഴക്കൻ പ്രവിശ്യയെയും ബന്ധിപ്പിക്കുന്ന റെയിൽ പാളം നിർമ്മാണം ആരംഭിക്കുന്നതിന് രാജകിയ ഉത്തരവ് പുറത്തിറങ്ങി 1951ല്‍ റിയാദിനും ദമാമിനുമിടയിൽ പാസഞ്ചർ, ചരക്ക് ട്രെയിൻ സർവീസുകൾ ആരംഭിച്ചു. ഇത് വികസന രംഗത്തും വ്യാപാര രംഗത്തും വലിയ വളര്‍ച്ചക്കും കുതിപ്പിനും വഴിയൊരുക്കി.
1966ല്‍ റെയിൽവേ വികസനത്തിന് പ്രത്യേകം ജനറൽ കോർപ്പറേഷൻ ഫോർ റെയിൽവേ സൗദിയില്‍ സ്ഥാപിതമായി 1981ല്‍ റിയാദ് ഡ്രൈ പോർട്ട് സ്ഥാപിക്കപ്പെട്ടു. ഇത് ദമാം സീ പോർട്ടുമായി റെയിൽ വേ വഴി ബന്ധിപ്പിച്ചത് വഴി റിയാദിലെക്കുള്ള ചരക്ക് നീക്കം ശക്തമാക്കി. 2006: സൗദി റെയിൽവേ കമ്പനി സ്ഥാപിതമായതോടെ രാജ്യത്തിന്റെ വടക്ക് ഭാഗത്തെ കിഴക്കും മധ്യവുമായി ബന്ധിപ്പിക്കുകയും റെയിൽവേ ശൃംഖല പ്രവർത്തിപ്പിക്കുന്നതിനും തുടങ്ങിയാതോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള വ്യാപാര ബന്ധങ്ങളും ദ്രുതഗതിയില്‍ വളര്‍ന്നു. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിലും ജനജീവിതത്തിലും റെയിൽവേ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
2012 ല്‍ റിയാദ് മെട്രോ നിര്‍മിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി 2013ല്‍ നിര്‍മാണം ആരംഭിച്ച് കോവിഡ് അടക്കമുള്ള കാരണങ്ങളാല്‍ നിര്‍മാണം നീണ്ടുപോയെങ്കിലും 2024 നവംബറില്‍ ഉത്ഘാടനം ചെയ്യപെടുകയാണ്. 2018: മക്കയും മദീനയും ബന്ധി പ്പിക്കുന്ന ഹറമൈൻ ഹൈസ്പീഡ് റെയിൽവേ പ്രവർത്തനം ആരംഭിച്ചു പ്രവര്‍ത്തന സജ്ജമായി മാറി. സൗദി അറേബ്യയിലെ റെയിൽ ഗതാഗതം ഇനിയും വികസിപ്പി ക്കാനുള്ള വിവിധ പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ റെയിൽ പാതകൾ നിർമ്മിക്കുക, നിലവിലുള്ള പാതകൾ ആധുനികവൽക്കരിക്കുക തുടങ്ങിയവയാണ് വരാന്‍ പോകുന്ന പ്രധാന പദ്ധതികൾ.
മരുഭൂമിയിലെ കഠിനമായ അവസ്ഥകളിൽ നിർമ്മിച്ച റെയിൽവേ. തീർഥാടകർക്ക് മക്കയിലേക്കും മദീനയിലേക്കും എളുപ്പത്തിൽ എത്താൻ സഹായിക്കുന്നു. ചരക്ക് ഗതാഗതത്തിന് വളരെ പ്രധാനമായ ഒരു മാർഗമായി മാറി ആധുനിക സൗകര്യങ്ങളോടു കൂടിയ റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും രാജ്യത്ത് ലഭ്യമായി തുടങ്ങി .ഇന്നത്തെ സ്ഥിതി പരിശോധിച്ചാല്‍ സൗദി അറേബ്യയിലെ റെയിൽവേ ശൃംഖല വളരെ വേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. റിയാദ് മെട്രോ പോലുള്ള പുതിയ പദ്ധതികൾ നടപ്പിലാക്കി.മാത്രമല്ല ലോകത്തെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ പാതകളാണ് റിയാദ് മെട്രോ .
സൗദി അറേബ്യയിലെ ഏറ്റവും വേഗതയേറിയ റെയിൽപ്പാതയായി ഇപ്പോൾ കണക്കാ ക്കപ്പെടുന്നത് ഹറാം ഹൈസ്പീഡ് റെയിൽ ആണ്. മക്കയും മദീനയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റെയിൽപ്പാത യാത്രക്കാർക്ക് വളരെ വേഗത്തിൽ ഈ രണ്ട് വിശുദ്ധ നഗരങ്ങൾക്കിടയിൽ സഞ്ചരിക്കാൻ സഹായിക്കുന്നു മണിക്കൂറിൽ 300 കിലോമീറ്റർ വരെ വേഗതയിൽ യാത്ര ചെയ്യാൻ ഈ റെയിൽപ്പാതയിലൂടെ കഴിയുന്നു .മക്കയും മദീനയും തമ്മിലുള്ള ദൂരം കുറഞ്ഞ സമയത്തിനുള്ളിൽ താണ്ടിത്തീർക്കാൻ സാധിക്കും. മാത്രമല്ല ആധുനിക സൗകര്യങ്ങളോടുകൂടിയ യാത്രക്കാർക്കുള്ള കോച്ചുകൾ, ഭക്ഷണശാലകൾ, മറ്റ് സേവനങ്ങൾ എന്നിവ ഈ റെയിലിൽ ലഭ്യമാണ്. സൗദി അറേബ്യയിൽ നിരവധി പുതിയ ഉയർന്ന വേഗതയിലുള്ള റെയിൽ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള പദ്ധതികളുണ്ട്. റിയാദ് മെട്രോ പോലുള്ള പദ്ധതികൾ നഗരങ്ങ ളിലെ ഗതാഗതക്കുരുക്ക് മാറ്റാനും ജനജീവിതം സുഗമമാക്കാനും സഹായിക്കുമെന്ന കാര്യത്തില്‍ സംശയം ഇല്ല.
സൗദി അറേബ്യയിൽ പുതിയ റെയിൽവേ പദ്ധതികൾ വ്യാപകമായി നടക്കുന്നുണ്ട്. ഇവയിൽ ഏറ്റവും ശ്രദ്ധേയമായത് സൗദി ലാൻഡ് ബ്രിഡ്ജ് റെയിൽവേ പദ്ധതിയാണ്. സൗദി അറേബ്യയിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഒന്നാണ് സൗദി ലാൻഡ് ബ്രിഡ്ജ് പദ്ധതി. ഏഴുന്നൂറ് കോടി ഡോളർ നിർമാണ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ചിലവും സാമ്പത്തിക സഹായവും സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണ്
സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളെയും വ്യവസായ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. ആറ് ലൈനുകൾ അടങ്ങുന്ന ഈ പദ്ധതിയിൽ ജുബൈൽ, ദമ്മാം, റിയാദ്, ജിദ്ദ തുടങ്ങിയ പ്രധാന നഗരങ്ങൾ ബന്ധിപ്പിക്കുന്നു, പദ്ധതി നടപ്പിലായാല്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, യാത്രാസമയം കുറയ്ക്കാനും സാധിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ നിർമാണ പ്രവർത്തികൾ ആരംഭിച്ചു കഴിഞ്ഞു. കുവൈത്ത് സിറ്റിയും റിയാദും തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതി 2026-ൽ ആരംഭിക്കാനിരിക്കുകയാണ് സൗദിയില്‍ റെയില്‍വെ വികസനം വഴി വന്‍ വളര്‍ച്ചക്കാണ് രാജ്യം ലക്ഷ്യം ഇടുന്നത് മിഷന്‍ 2030 ഓടെ വ്യാപകമായ വികസന കുതിപ്പ് രാജ്യം പിന്നിടുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല