Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആന, കടല്‍, മോഹന്‍ലാല്‍, പിന്നെ കെ മുരളീധരന്‍’; പുകഴ്ത്തി സന്ദീപ് വാര്യര്‍; ഞങ്ങളുടെ കുടുംബത്തിന് ഒരു കരുത്തുകൂടി കിട്ടി’-സന്ദീപ് പൂര്‍ണമായും കോണ്‍ഗ്രസായെന്ന് കെ മുരളിധരന്‍


പാലക്കാട്: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശത്തില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെ സന്ദീപുമായി വേദി പങ്കിട്ട് കെ മുരളീധരന്‍. ശ്രീകൃഷ്ണ പുരത്തെ പൊതുയോഗത്തിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. വേദി പങ്കിടാനായത് ഇരട്ടി മധുരമമെന്ന് പറഞ്ഞ കെ മുരളീധരന്‍ സന്ദീപിനെ ഷാള്‍ അണിയിച്ച് സ്വീകരിക്കുകയും ചെയ്തു.

തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടി സന്ദീപിന് കൂടെയുണ്ടാകു മെന്നും കെ മുരളീധരന്‍ പറഞ്ഞു. ‘പാര്‍ട്ടിയുടെ ഒരു അസറ്റായി അദ്ദേഹം നില്‍ക്കും. രാഹുല്‍ ഗാന്ധിക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. അതില്‍ കൂടുതല്‍ ഞങ്ങള്‍ക്കൊന്നും ആവശ്യമില്ല. കാരണം ഇന്ത്യയുടെ പ്രതീക്ഷയാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന് പിന്തുണ നല്‍കിയ അന്നുമുതല്‍ അദ്ദേഹത്തെ ഞങ്ങള്‍ ചേര്‍ത്തുപിടിച്ചു. ഞാന്‍ ചില കാര്യങ്ങള്‍ തുറന്നുപറയുന്ന ആളാണ്. തുറന്നുപറഞ്ഞാലും പാര്‍ട്ടി തീരു മാനം അംഗീകരിക്കുകയാണ് എന്റെ രീതി. സന്ദീപ് വാര്യര്‍ പൂര്‍ണമായി കോണ്‍ഗ്ര സായി മാറി. അദ്ദേഹത്തെ ചേര്‍ത്ത് പിടിക്കേണ്ടത് ഞങ്ങളുടെ ചുമതലയാണ്. സന്ദീപ് വാര്യര്‍ വന്നതോടെ ഞങ്ങളുടെ കുടുംബത്തിന് ഒരു കരുത്തുകൂടി കിട്ടി’- കെ മുരളീധരന്‍ പറഞ്ഞു.

ആന, കടല്‍, മോഹന്‍ലാല്‍, കെ മുരളീധരന്‍ മലയാളികള്‍ക്ക് എത്ര കണ്ടാലും മടുക്കി ല്ലെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ഈ നാലുപേരും മലയാളികള്‍ എപ്പോഴും മനസില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ്. മുരളീധരന്‍ വരുമെന്ന് അറിഞ്ഞപ്പോള്‍ താനാണ് കാണണമെന്ന് പറഞ്ഞതെന്ന് സന്ദീപ് പറഞ്ഞു. ‘

ബിജെപിയില്‍ ഉള്ളപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞതാണ് ഏറ്റവും ഇഷ്ടപ്പെടുന്ന മുഖ്യമന്ത്രി കെ കരുണാകരനാണെന്ന്. മുരളീധരന്‍ സഹോദര തുല്യനാണ്. പഴയ പ്രത്യാശാസ്ത്ര ത്തിന്റെ പേരില്‍ മുരളീധരനെ വിമര്‍ശിച്ചിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ കോണ്‍ഗ്രസുകാര നാണ്. മുരളിയേട്ടനും കോണ്‍ഗ്രസിനും ഒപ്പം ഇനി ഉണ്ടാകും. ഞാനൊരു ചൂരലെടുത്ത് മാരാര്‍ജി ഭവന്റെ ചുറ്റും നടന്ന് അവരെ നന്നാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ തല്ലിയാലും അവര്‍ നന്നാകില്ല. സന്ദീപ് വാര്യര്‍ പറഞ്ഞു.


Read Previous

ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി; കരോലിന ലെവിറ്റിന്റെ പേര് നിര്‍ദേശിച്ച് ഡോണള്‍ഡ് ട്രംപ്

Read Next

പാണക്കാട് തങ്ങള്‍ വിമര്‍ശനത്തിന് അതീതനാണോ?; പിണറായിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം വി ഗോവിന്ദന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »