കെ. നവീന്‍ ബാബുവിന്റെ മരണം: പോലീസോ സിബിഐയോ അന്വേഷിച്ചാലും പാര്‍ട്ടിയും സര്‍ക്കാരും കുടുംബത്തിനൊപ്പം; ബിനോയ് വിശ്വം.


കണ്ണൂരില്‍ എഡിഎമ്മായിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച് പോലീസോ സിബിഐയോ അന്വേഷിച്ചാലും കുടുംബത്തിന്റെ കൂടെയുണ്ടാവുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. കുടുംബത്തിന്റെ ദുഃഖത്തിനും ഉത്കണ്ഠക്കും പരിഹാരം വേണം. സര്‍ക്കാറും അങ്ങനെതന്നെയാണ് പ്രവര്‍ത്തിക്കുന്നത്. മുനമ്പം വിഷയം ന്യായമായി പരിഹരിക്കും. വഖഫ്, ദേവസ്വം സ്ഥലങ്ങളില്‍ കാലാകാലങ്ങളായി താമസിക്കുന്നവരെ കുടിയിറക്കാനാവില്ലാന്നും റിയാദില്‍ നടത്തിയ വാര്‍ത്തസമ്മേളന ത്തില്‍ പറഞ്ഞു’

പിണറായി വിജയൻ സർക്കാരിന്റെ ഭരണത്തില്‍ പൂര്‍ണ സംതൃപ്തി പ്രകടിപ്പിക്കാനാകില്ല, പൂര്‍ണതയി ലേക്കുള്ള യാത്രയിലാണെന്നും “സർക്കാരിന് ഇനിയും മുന്നോട്ട് കുതിക്കാനുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആശയപ്രതിബദ്ധത വേണം. കേഡര്‍മാര്‍ പ്രത്യയ ശാസ്ത്ര അവബോധ മുള്ളവരാകണം. ഇടതുമുന്നണി യില്‍ പാര്‍ട്ടികള്‍ തമ്മില്‍ പരസ്പരവിശ്വാസം വേണം. ചതിക്കാന്‍ പാടില്ല,” എന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടില്‍ പാര്‍ട്ടി വോട്ടുകള്‍ കുറഞ്ഞത്‌ പരിശോധിക്കും തീഞ്ഞെടുപ്പില്‍ യുഡിഎഫ് വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ ഇടതുപക്ഷം രാഷ്ട്രിയമായി വികസനവിഷയങ്ങളിലൂന്നിയാണ് പ്രചാരണം നടത്തിയതെന്ന് ഇടതു മുന്നണിക്കു വേണ്ടി മത്സരിച്ച സിപിഐ നേതാവ് സത്യന്‍ മെകേരി പറഞ്ഞു.

വൈകാരികത ചലനമുണ്ടാക്കിയാണ് യുഡിഎഫ് വിജയിച്ചത്. രാഹുലിന്റെ ഭൂരിപക്ഷമേ പ്രിയങ്കക്കും നേടാനായുള്ളൂ. അദ്ദേഹം പറഞ്ഞു. റിയാദില്‍ ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദിയുടെ സര്‍ഗ സന്ധ്യ യില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ബിനോയ് വിശ്വവും സത്യന്‍ മൊകേരിയും.

വാര്‍ത്താ സമ്മേളനത്തില്‍ ജോസഫ്‌ അതിരുങ്കൽ, ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദി പ്രസിഡന്റ് അഷ്റഫ് മൂവാറ്റുപുഴ, സെക്രട്ടറി വിനോദ് കൃഷ്ണ, എം സാലി ആലുവ എന്നിവരും പങ്കെടുത്തു


Read Previous

ഈ അമ്മയെ ഞാനിങ് എടുക്കുവാ എന്ന് പറയാതെ എടുത്ത മകനാണ് ഞാന്‍’; ശാരദ ടീച്ചറുടെ നവതി ആഘോഷത്തില്‍ അതിഥിയായി സുരേഷ് ഗോപി

Read Next

കൃത്യമായ കണക്ക് നൽകാതെ കേന്ദ്രം എങ്ങനെ പണം നൽകും? വയനാട് പുനരധിവാസത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »